ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
Tuesday, July 8, 2014 6:55 AM IST
ജിദ്ദ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഒതായി ചാത്തല്ലൂര്‍ നിവാസികളെക്കൂടാതെ പ്രദേശത്തുനിന്നും വിവാഹം ചെയ്തയച്ച പെണ്‍മക്കളെയും അവരുടെ കുടുംബാംഗങ്ങളെയും മുന്‍പ് പ്രദേശത്ത് താമസിച്ചവരെയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വ്യത്യസ്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഹംസ ചെമാല ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വെല്‍ഫയര്‍ കമ്മിറ്റി പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. മുജീബ് സലാഹി ഉദ്ബോധന പ്രസംഗം നടത്തി. നൌഷാദ് വെള്ളാരംപാറ (സെക്രട്ടറി) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുനീര്‍ കെ.പി. സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹിഷാഖ് മന്നിയില്‍ സ്വാഗതം പറഞ്ഞു. സക്കീര്‍ എടവണ്ണ (പ്രസിഡന്റ് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍), ബാബു കാരപ്പഞ്ചേരി, അബ്ദുള്‍ ലത്തീഫ് കമ്പളത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. ഫൈസല്‍ ആമയൌ കെ.ടി, ഹബീബ് കാഞ്ഞിരാല, ഷാഫി ഇബ്രാഹിം, അര്‍ഷാദ് കാരപ്പഞ്ചേരി ഫൈറോസ് ഒതായി, ഫാസില്‍ എന്നിവര്‍ സംബന്ധിച്ചു. ഗഫൂര്‍ പി.സി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍