നോര്‍ത്ത് അമേരിക്കന്‍ മലയാളി സീനിയര്‍ സിറ്റിസെന്‍സ് ഫോറം
Saturday, July 5, 2014 8:07 AM IST
ടൊറന്റോ: കാനഡയിലെ ടൊറന്റോ കേന്ദ്രമാക്കി നോര്‍ത്ത് അമേരിക്കന്‍ മലയാളി സീനിയര്‍ സിറ്റിസെന്‍സ് ഫോറം എന്ന സംഘടന രൂപീകരിച്ചു. ഇതിന്റെ വിശദമായ പ്രഥമ യോഗം ജൂലൈ 19 ന് (ശനി) സമ്മേളിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സീനിയര്‍ സിറ്റിസണ്‍സ് ആയവര്‍ക്ക് ഒരുമിച്ചു കൂടുന്നതിനും അവരുടേതായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ സംഘടന സഹായിക്കും. ഇതിന്റെ ബ്രാഞ്ചുകള്‍ അമേരിക്കയിലോ കാനഡയിലോ തുടങ്ങാന്‍ താത്പര്യം ഉള്ളവര്‍ ഫാ. ഡാനിയേല്‍ പുല്ലേലില്‍ 647 462 0524, ജി. ജോര്‍ജ് 416 779 1430 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഡാനിയേല്‍ ചാക്കോ