'സൈബര്‍ലോകത്തെ വിശേഷങ്ങള്‍' പ്രകാശനം ചെയ്തു
Friday, July 4, 2014 5:02 AM IST
റിയാദ്: അല്‍ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി തയ്യാറാക്കിയ 'സൈബര്‍ ലോകത്തെ വിശേഷങ്ങള്‍' എന്ന പുസ്തകം ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍ അബ്ദുല്‍ റഷീദ് മൌലവിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

സോഷ്യല്‍ മീഡിയയെ നൈതിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് ഉപയോഗപ്പെടുത്താനും ദിശാബോധം നല്‍കാനും ഇസ്ലാമിക സമൂഹത്തിന് ബാധ്യതയുണ്െടന്നും അതിന് ഈ പുസ്തകം ഉപകരിക്കുമെന്നും പ്രകാശനം നിര്‍വ്വഹിച്ചു കൊണ്ട് ഹമീദ് വാണിമേല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ സമൂഹത്തിലുണ്ടാക്കിയ നേട്ടങ്ങളോടൊപ്പം പുതു തലമുറക്ക് തെറ്റായ വഴികളിലൂടെ സഞ്ചരിക്കാന്‍ കുറുക്കുവഴികള്‍ കാണിച്ചു കൊടുത്തതായും നാം തിരിച്ചറിയണം. വായനയും പഠനവും ഗവേഷണവും ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുന്നതായാല്‍ മാത്രമേ നാം നന്‍മയുടെ മാര്‍ക്ഷത്തില്‍ എത്തപ്പെടുകയുള്ളു. ഇത്തരം നന്‍മകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് അല്‍ ഖര്‍ജ് കെ.എം.സി.സി നടത്തിയതെന്നും അതില്‍ ഏറെ സന്തോഷമുണ്െടന്നും ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു.

സൌദി കെഎംസിസി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ ഷാജി ആലപ്പുഴ, റിയാദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി മൊയ്തീന്‍ കോയ കല്ലമ്പാറ, മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുസ്സമദ് കൊടിഞ്ഞി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ഖര്‍ജ് കെ.എം.സി.സി ജന. സെക്രട്ടറി കെ.വി.എ അസീസ് ചുങ്കത്തറ സ്വാഗതവും ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ അഷ്റഫ് മൌലവി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍