തോമസ് ടി ഉമ്മനും ജയചന്ദ്രന്‍ രാമകൃഷ്ണനും ഐഎന്‍ഒസി നേതൃത്വത്തിലേക്ക്
Friday, July 4, 2014 4:59 AM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി നാഷണല്‍ എക്സിക്യൂറ്റീവ് യോഗം പ്രസിഡന്റ് ജുനെദ് ഖാസിയുടെ നേതൃത്വത്തില്‍ ചേരുകയും കേരള ചാപ്റ്ററിന്റെ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഐഎന്‍ഒസി കേരള ചാപ്റ്ററിന്റെ ചെയര്‍മാനായി തോമസ് ടി. ഉമ്മനെയും പ്രസിഡന്റായി ജയചന്ദ്രന്‍ രാമകൃഷ്ണനെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹിന്റെ നേതൃത്വത്തില്‍ കൂടിയ സമ്മേളനത്തില്‍ കേരളത്തിലെ നോര്‍ക്കാ വകുപ്പ് മന്ത്രി കെ.സി ജോസഫ്, തോമസ് ടി ഉമ്മനെയും ആര്‍. ജയചന്ദ്രനെയും അഭിനന്ദനങ്ങള്‍ അറിയിച്ചു. എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡന്റ് ജനദ് ഖാസി നിയമനം അംഗീകരിക്കുന്ന അറിയിപ്പ് വായിക്കയും തോമസ് ടി ഉമ്മനും ജയചന്ദ്രനും ഐഎന്‍ഒസിയെ ശക്തിപ്പ്ടുത്തുന്ന നേതാക്കളാണെന്ന് വ്യക്തമാക്കി. പുതുയ നേതൃത്വത്തെ അനുമോദിച്ചു കൊണ്ട് ഒട്ടേറെ നേതാക്കള്‍ സംസാരിച്ചു.

ഐഎന്‍ഒസി ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ്, ജോസ് ചാരുംമൂട്, സാക് തോമസ്, യുഎ നസീര്‍, വര്‍ഗീസ് തെക്കേക്കര, ജോസ് തെക്കേടം, ടി.എസ് ചാക്കോ, ജുനെദ് ഖാസി , ഗരു ദിലീപ്, റവ. വില്‍സണ്‍ ജോസ്, ഡോ. ഇട്ടി എബ്രഹാം, ബാലചന്ദ്രപണിക്കര്‍ തുടങ്ങിയ ഐഎന്‍ഒസി നേതാക്കള്‍ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പ്ടുത്തുന്നതിന്റെ ആവശ്യകത വ്യക്തമാക്കി. ഐഎന്‍ഒസി ഒരു ജനകീയ പ്രസ്ഥാനമായി വളര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് തോമസ് റ്റി ഉമ്മനും, ജയചന്ദ്രനും പ്രസ്താവിച്ചു. പ്രവാസികളുടെ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ആവുന്നത്ര ശ്രമിക്കുമെന്ന് അറിയിച്ചു.