നോര്‍ത്ത് ലെയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവക ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപന വാര്‍ഷികവും കൊണ്ടാടി
Thursday, July 3, 2014 5:16 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര്‍ പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ 36-ാമത് വാര്‍ഷികവും 2014 ജൂണ്‍ 28,29 (ശനി, ഞായര്‍) തീയതികളില്‍ അഭിവന്ദ്യ: എല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി.

ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയും,തുടര്‍ന്ന് സെന്റ് ജോര്‍ജ് ജാക്കബൈറ്റ് ചര്‍ച്ച് വികാരി ബഹു: തോമ്മസ് കറുകപ്പടി അച്ചന്‍ വചനസന്ദേശം നല്‍കി.ഞായറാഴ്ച അഭിവന്ദ്യ: എല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സുകോണ്ട് വി: പെരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുകയും വി:കുര്‍ബ്ബാന മധ്യേ പരിശുദ്ധനായ മോര്‍ പത്രോസ് ശ്ശിഹായുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പെരുന്നാള്‍ ഏറ്റുകഴിച്ചവര്‍ക്കു വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തുകയുണ്ടായി. തുടര്‍ന്ന് നടന്ന ഭജ്കിനിര്‍ഭരമായ റാസയില്‍ വിശ്വാസികള്‍ എല്ലാവരും ഭാഗഭാക്കായി.

10-ാമത് സ്ഥാനാരോഹണ വാര്‍ഷിക നിറവില്‍ നില്‍ക്കുന്ന അഭി: തിരുമനസ്സിനു ഇടവക ഭക്്തിനിര്‍ഭരമായ വരവേല്‍പ്പും അനുമോദന സമ്മേളനവും നടത്തി. അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിലെ ആദ്യകാല ഇടവകയായ ചിക്കാഗോ സെന്റ് പീറ്റേഴ്സ് ഇടവക എന്നും അഭി: തിരുമനസ്സിന്റെ കൂടെ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാക്കലവും ഉറച്ചപിന്തുണ നല്‍കിയിട്ടുണ്െടന്നും തുടര്‍ന്നും തിരുമനസ്സിനൊപ്പം ഉറച്ചുനില്‍ക്കുമന്നും ഇടവക വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ തന്റെ അനുമോദന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇടവകയ്ക്കു വേണ്ടി സെക്രട്ടറി ജയ്സണ്‍ ജോണ്‍ സ്വാഗതവും ശ്രീ ഫിലിപ്പ് സ്കറിയ അനുമോദനവുമര്‍പ്പിച്ചു. ഇടവകയുടെ ഉപഹാരമായി അംശവടി വികാരി അച്ചന്‍ തിരുമേനിയുടെ ത്യപ്പാദത്തില്‍ സമര്‍പ്പിച്ചു.

ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഗ്രൌണ്ട് ബ്രേക്കിങ് അഭിവന്ദ്യ: തിരുമനസ്സുകൊണ്ട് നടത്തുകയുണ്ടായി. 2014 ല്‍ ഹൈസ്കൂളില്‍ നിന്നും കോളേജില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തവരെ അനുമോദിക്കുകയും ഇടവകയുടെ ഉപഹാരം നല്‍കുകയും ചെയ്തു. ഈ വര്‍ഷം സണ്‍ഡേ സ്കൂള്‍ പത്താം ഗ്രേഡില്‍ റീജിയണില്‍ ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കിയ ഇടവകയുടെ മക്കളെ പ്രത്യേകം അനുമോദിക്കുകയുണ്ടായി.

ഈ വര്‍ഷത്തെ പെരുന്നാളാഘോഷങ്ങള്‍ക്ക് റവ: ഫാദര്‍: തോമ്മസ് കറുകപ്പടി അച്ചനും, റവ: ഡീക്കന്‍ ലിജു പോള്‍ ശെമ്മാശ്ശനും (സെന്റ് ജോര്‍ജ് യാക്കോബായ പള്ളി) റവ: ഡീക്കന്‍ ജെയ്ക്ക് ജേക്കബ് ശെമ്മാശ്ശനും (സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളി) സഹോദര ഇടവജജളിലെ വിശ്വാസികളും പങ്കെടുക്കുകയുണ്ടായി.

പെരുന്നാളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹിച്ച അഭിവന്ദ്യ: എല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിനും ചെറുതും വലുതുമായി സഹകരിച്ച വിശ്വാസികള്‍ക്കും ഇടവക ഭരണസമിതിക്കും സഹോദര ഇടവകയിലെ വൈദീക ശ്രേഷ്ഠര്‍ക്കും ബഹു: ശെമ്മാശന്മാര്‍ക്കും ഉള്ള നന്ദി വികാരി അച്ചന്‍ തന്റെ നന്ദി പ്രസംഗത്തില്‍ ആശംസിച്ചു. ഏകദേശം 2 മണിയോടുകൂടി വന്ദ്യ: വികാരി അച്ചന്‍ കൊടിയിറക്കിയതോടെ 2013 ലെ പെരുന്നാളാഘോഷങ്ങള്‍ക്കു തിരശ്ശീല വീണു. ഈ വര്‍ഷത്തെ പെരുന്നാളിനു സെക്രട്ടറി ശ്രീ ജയ്സണ്‍ ജോണ്‍ ട്രസ്റ്റി ശ്രീ റോയ് മാത്യു വൈസ് പ്രസിഡന്റ് ശ്രീ ജോജി കുര്യാക്കോസ് എന്നിവര്‍ നേത്യത്വം നല്‍കി. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം