സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍
Thursday, July 3, 2014 5:15 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ സംയുക്തമായി കൊണ്ടാടുന്നു.

ജൂലൈ മൂന്നിന് വ്യാഴാഴ്ച മുതല്‍ ജൂലൈ 14 തിങ്കളാഴ്ച വരെ തീയതികളിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന് വികാരി ഫാ തോമസ് കടുകപ്പിള്ളി അറിയിച്ചു.

ജൂലൈ മൂന്നിന് വ്യാഴാഴ്ച വൈകുന്നേരം 7.30-ന് കൊടിയേറ്റവും, തുടര്‍ന്ന് ദിവ്യബലിയും, അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവനയും ഉണ്ടായിരിക്കും.

ജൂലൈ നാലിന് വെള്ളിയാഴ്ച 7.15-ന് വിശുദ്ധ ദിവ്യബലി ബഹുമാനപ്പെട്ട ഫാ. സന്തോഷ് ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നതും തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധ സെന്റ് ജൂഡിന്റേയും നൊവേനയും ഗ്രോട്ടോയില്‍ വെച്ച് നടത്തപ്പെടും.

ജൂലൈ അഞ്ചിന് ശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ ദിവ്യബലി ഫാ. തോമസ് പെരുനിലത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നതും തുടര്‍ന്ന് നിത്യസഹായ മാതാവിന്റേയും, അല്‍ഫോന്‍സാമ്മയുടേയും നൊവേനയും ഗ്രോട്ടോയില്‍ വെച്ച് നടത്തപ്പെടും.

ജൂലൈ ആറിന് ഞായറാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 10.15-ന് ഫാ. ജേക്കബ് ക്രിസ്റിയുടെ കാര്‍മികത്വത്തിലുള്ള വിശുദ്ധ ബലിയോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും.

ജൂലൈ ഏഴിന് തിങ്കളാഴ്ച 7.30-ന് ഫാ. ഫിലിപ്പ് വടക്കേക്കരയുടെ കാര്‍മികത്വത്തിലുള്ള വിശുദ്ധ ബലി നടക്കും. ഇന്നേദിവസം ശിശുക്കളുടെ പ്രത്യേക ദിനമായി ആചരിക്കും. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ഇടവകയുടെ ഒന്നും രണ്ടും വാര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് നേതൃത്വം കൊടുക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന ഗ്രോട്ടോയില്‍ വെച്ച് നടത്തപ്പെടും.

ജൂലൈ എട്ടിന് ചൊവ്വാഴ്ച 7.15-നുള്ള വിശുദ്ധബലിക്ക് ഫാ. സെബാസ്റ്യന്‍ കൈതയ്ക്കല്‍ നേതൃത്വം കൊടുക്കും. ഇന്നേദിവസം യുവജന ദിനമായി ആചരിക്കും. യുവാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് മൂന്നാം വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഉണ്ണിയേശുവിന്റെ നൊവേനയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും ഗ്രോട്ടോയില്‍ വെച്ച് നടത്തപ്പെടും.

ജൂലൈ ഒമ്പതിന് ബുധനാഴ്ച വൈകിട്ട് 7.30നുള്ള വിശുദ്ധ ദിവ്യബലി ഫാ. പോളി തെക്കന്‍ കാര്‍മികത്വത്തില്‍ നടക്കും. ഇന്നേദിവസം ഗ്രാന്റ് പേരന്റ്സ് ഡേ ആയി ആചരിക്കും. അവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് വാര്‍ഡ് നാലിലുള്ള അംഗങ്ങള്‍ നേതൃത്വം കൊടുക്കും. തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേന ഗ്രോട്ടോയില്‍ വെച്ച് നടത്തപ്പെടും.

ജൂലൈ 10-ന് വ്യാഴാഴ്ചയിലെ കര്‍മ്മങ്ങള്‍ വൈകിട്ട് 7.30-ന് ഫാ. പീറ്റര്‍ അക്കനത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടും. ഇന്നേദിവസം രോഗശാന്തി പ്രാര്‍ത്ഥനാദിനമായി ആചരിക്കും. പ്രാര്‍ത്ഥനകള്‍ക്ക് അഞ്ചും, ആറും വാര്‍ഡുകള്‍നേതൃത്വം നല്‍കും. തുടര്‍ന്ന് ഗ്രോട്ടോയില്‍ വെച്ച് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ 11-ന് വെള്ളിയാഴ്ച വൈകിട്ട് 7.15-നുള്ള ദിവ്യബലി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഇന്നേദിവസം ദമ്പതി ദിനമായി ആചരിക്കും. ദമ്പതികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് 7,8 വാര്‍ഡുകള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഗ്രോട്ടോയില്‍ വെച്ച് അല്‍ഫോന്‍സാമ്മയുടെ നൊവേന നടത്തും.

ജൂലൈ 12-ന് ശനിയാഴ്ച രാവിലെ 9.15-ന് നിത്യസഹായ മാതാവിന്റെ നൊവേന നടക്കും. തുടര്‍ന്ന് 9.30ന് ആഘോഷപൂര്‍ണ്ണമായ ദിവ്യബലി ഷിക്കാഗോ രുപാതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നതും തുടര്‍ന്ന് കുട്ടികള്‍ക്കുള്ള കണ്‍ഫര്‍മേഷന്‍ നല്‍കുന്നതുമാണ്.

ജൂലൈ 13-ന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 10 മണിക്ക് പ്രധാന തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വേസ്പരയും ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാനയും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഷിക്കാഗോ രൂപതാ പ്രൊക്യൂറേറ്റര്‍ റവ. ഫാ. പോള്‍ ചാലിശേരി തിരുനാള്‍ സന്ദേശം നല്‍കും.

ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് കരിമറ്റം കുടുംബാംഗങ്ങളായ തോമസ്- മേരിയമ്മ ദമ്പതികളും, പെരുംപായില്‍ കുടുംബാംഗങ്ങളായ റ്റോം- ലീന ദമ്പതിമാരുമാണ്.

തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ മേരിദാസന്‍ തോമസ്, ടോമി ആനിത്താനം എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ 14-ന് തിങ്കാളാഴ്ച വൈകിട്ട് 7.30-ന് വിശുദ്ധബലിയും, മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.

തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് കടുകപ്പിള്ളി (വികാരി) 908 837 9484, റ്റോം പെരുംപായില്‍ (കൈക്കാരന്‍&പ്രസുദേന്തി) 646 326 3708, തോമസ് ചെറിയാന്‍ പടവില്‍ (കൈക്കാരന്‍) 908 906 1709, മേരിദാലന്‍ തോമസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 201 912 6451, ടോമി ആനിത്താനം (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 908 391 6991. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം