ഫ്ളോറല്‍ പാര്‍ക്കില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Wednesday, July 2, 2014 8:10 AM IST
ന്യൂയോര്‍ക്ക്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ച ഇന്ത്യയ്ക്കു വെളിയിലെ ആദ്യത്തെ സാര്‍വത്രിക സഭാ ഇടവകയായ ഫ്ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്നോസില്‍ ജൂലൈ 20ന് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

ഇടവക പാസ്റര്‍ ഫാ. കെവിന്‍ മക്ബ്രയന്റെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റി യോഗം ചേര്‍ന്ന് ആസൂത്രിത പരിപാടികള്‍ അവലോകനം ചെയ്യുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.

ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന നൊവേനയാണ് ആഘോഷത്തിന്റെ തുടക്കം.

ജൂലൈ 20ന് (ഞായര്‍) വൈകുന്നേരം നാലിന് സമൂഹദിവ്യബലി, നൊവേന, ഘോഷയാത്ര, തിരുശേഷിപ്പ് ചുംബനം, നേര്‍ച്ചവിതരണം, ആശീര്‍വാദം, ഡിന്നര്‍ എന്നിവ നടക്കും.

വിശുദ്ധയുടെ രൂപം പള്ളിക്കു വെളിയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള അമേരിക്കയിലെ ആദ്യത്തെ റോമന്‍ കാത്തലിക് ഇടവക കൂടിയാണ് ഔവര്‍ ലേഡി ഓഫ് ദി സ്നോസ്. ആറു ദശലക്ഷം ഡോളര്‍ ചെലവഴിച്ചു നിര്‍മിച്ച പള്ളിയുടെ വിവിധ പരിപാടികളില്‍ മലയാളികള്‍ സജീവമാണ്. മുഖ്യധാരാ സഭാ സമൂഹമാണെങ്കിലും അതിലെ ഘടക സമുദായങ്ങളുടെ സാംസ്കാരിക പാരമ്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഇടവക നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മക്ബ്രയന്‍ 718 347 6070.

പള്ളിയുടെ വിലാസം: 7831 266 ടൃലല, എഹീൃമഹ ജമൃസ, ച്യ 11004, 718 766 5162.

റിപ്പോര്‍ട്ട്; പോള്‍ പനയ്ക്കല്‍