ടി.എന്‍. വിന്‍സ്റ്റന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
Wednesday, July 2, 2014 6:32 AM IST
കുവൈറ്റ്സിറ്റി: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ടി.എന്‍. വിന്‍സ്റ്റന്റെ (48) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ മൂന്ന് വരെ മൃതദേഹം സബാ ആശുപത്രി മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ടത്തെ ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലെത്തിക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിന്‍സ്റ്റന്‍ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: പ്രമീള. മക്കള്‍ : വിന്‍പ്രിയ, വിഷാല്‍. സബ്ഹാനിലെ വര്‍ബ കമ്പിനിയിലെ ഇന്‍വെന്ററി കണ്‍ട്രോളറായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍