മിത്രാസ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 13ന്
Tuesday, July 1, 2014 8:07 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിത്രാസ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എന്ന സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 13ന് ന്യൂജേഴ്സി വെറോണ ഹൌസ്കൂളില്‍ നടക്കുമെന്ന് പ്രസിഡന്റ് രാജന്‍ ചീരന്‍ അറിയിച്ചു.

യോഗത്തില്‍ മിത്രാസിന്റെ ബോര്‍ഡ് അംഗങ്ങളായ ഡോ. ഷിറാസ് യൂസഫ്, എം.സി മത്തായി, ജെയിംസ് നൈനാന്‍, ജേക്കബ് ജോസഫ്, അനീഷ് ചെറിയാന്‍, ഷാജി വില്‍സണ്‍, ജിജു പോള്‍, അലക്സ് ജോണ്‍, ശോഭ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

സൌഹൃദ കൂട്ടായ്മയില്‍ സ്ഥാപിതമായ മിത്രാസ് അമേരിക്കയിലുള്ള കലാകാരന്മാരുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത സിനിമ പിന്നണി ഗായകനായ ഫ്രാങ്കോ നയിക്കുന്ന സംഗീതവിരുന്നും ടീം മിത്രാസ് അവതരിപ്പിക്കുന്ന പ്രഫഷണല്‍ നാടകവും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9737590040, 9735472600.

റിപ്പോര്‍ട്ട്: സജി കീക്കാടന്‍