യുവജനസഖ്യം പിക്നിക് ജൂലൈ 13ന്
Tuesday, July 1, 2014 8:04 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യവും സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഷിക്കാഗോ യുവജന സഖ്യവും സംയുക്തമായി സംഘടിപ്പിക്കുന്ന വര്‍ഷത്തെ പിക്നിക് ജൂലൈ 13ന് (ഞായര്‍) നടക്കും.

ഷിക്കാഗോ ഗ്ളെന്‍വ്യൂവിലുള്ള ഫ്ളിക് പാര്‍ക്കില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പിക്നിക്. കുട്ടികള്‍ മുതല്‍ വിവിധ പ്രായക്കാര്‍ക്കുവരെ പങ്കെടുക്കാവുന്ന വിവിധയിനം കായിക മത്സരങ്ങള്‍, വോളിബോള്‍, വടംവലി, മറ്റ് വിനോദപരിപാടികള്‍ തുടങ്ങിയവ നടക്കും.

ബാര്‍ബിക്യുവും വിവിധയിനം ഭക്ഷണങ്ങളും പിക്നിക്കിന്റെ രുചി വര്‍ധിപ്പിക്കും. സഖ്യം സംയുക്തമായി സംഘടിപ്പിക്കുന്ന പിക്നിക്ക് യുവജനസഖ്യം പ്രസിഡന്റുമാരായ റവ. ഡാനിയേല്‍ തോമസ്, റവ. ഷാജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും. എല്ലാ യുവജനസഖ്യം അംഗങ്ങളേയും സ്നേഹിതരേയും കുടുംബമായ ഈ പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ പ്രവീണ്‍ തോമസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം