'സ്വഭാവ ശുദ്ധിയും സേവനമനോഭാവമുള്ളവരെയും തെരഞ്ഞെടുക്കണം'
Tuesday, July 1, 2014 8:00 AM IST
ഡാളസ്: സ്വഭാവ ശുദ്ധിയും സേവന മനോഭാവമുള്ളവരെയും ഫോമയുടെ നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കണമെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ്, സെക്രട്ടറി ജോ ചെറുകര (ന്യൂയോര്‍ക്ക്) എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രവാസി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയാറാകണമെന്നും, വെറുതെ പണക്കൊഴുപ്പ് കാട്ടി സമ്മേളനങ്ങള്‍ നടത്തുന്നതില്‍ മാത്രം ഒതുങ്ങരുതെന്നും അഭ്യര്‍ഥിച്ചു.