ന്യൂജേഴ്സിയില്‍ സൌത്ത് ഈസ്റ് റീജിയണ്‍ മാര്‍ത്തോമ സണ്‍ഡേസ്കൂള്‍ കോണ്‍ഫറന്‍സ് ജൂലൈ മൂന്നു മുതല്‍ ആറു വരെ
Tuesday, July 1, 2014 8:00 AM IST
ന്യൂജേഴ്സി: മാര്‍ത്തോമ സൌത്ത് ഈസ്റ് റീജിയണ്‍ സണ്‍ഡേ സ്കൂള്‍ കോണ്‍ഫറന്‍സ് ജൂലൈ മൂന്നു മുതല്‍ ആറു വരെ രാമാപോ കോളജില്‍ നടക്കും. ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ഇമിറ്റേറ്റേഴ്സ് ഓഫ് ക്രൈസ്റ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ളാസുകള്‍ക്ക് റവ. ഡെന്നീസ് ഏബ്രഹാം, റവ. വി.എം മാത്യു, ഡോ. ഷോണ്‍ രാജന്‍, ബെറ്റി വട്ടക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. റീജിയണില്‍ ഉള്‍പ്പെടുന്ന 13 പള്ളികളില്‍നിന്നുള്ള കുട്ടികളും യുവജനങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രയോജനകരമായ വിവിധ വിഷയങ്ങളെപറ്റിയുള്ള സെമിനാറുകള്‍, പ്രയിസ് ആന്‍ഡ് വര്‍ഷിപ്പ് സെഷന്‍, വിറ്റ്നൈസിംഗ് ആന്‍ഡ് ഡെഡിക്കേഷന്‍, കലാകായിക പരിപാടികള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റവ. അലക്സ് കോലത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനത്തോടെ കോണ്‍ഫറന്‍സ് സമാപിക്കും. കോണ്‍ഫറന്‍സ് കമ്മിറ്റിക്കുവേണ്ടി തോമസ് ഫിലിപ്പ്, ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി എന്നിവര്‍ അറിയിച്ചതാണ്.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല