ഒഐസിസി സോണ്‍ കമ്മിറ്റി മദ്യവിരുദ്ധ ദിനം ആചരിച്ചു
Monday, June 30, 2014 7:56 AM IST
റിയാദ്: ലോക മദ്യവിരുദ്ധ ദിനത്തോടനുബന്ധിച്ച് കെപിസിസിയുടെ ആഹ്വാനമുള്‍ക്കൊണ്ട് റിയാദിലെ ഒഐസിസി സോണ്‍ കമ്മിറ്റി മദ്യവിരുദ്ധ ദിനമാചരിച്ചു. മനുഷ്യരാശിയെ തിന്‍മകളിലേക്ക് നയിക്കുന്ന സമൂഹത്തിലെ വന്‍വിപത്താണ് മദ്യവും മയക്കുമരുന്നുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കുടുംബത്തില്‍ അരാചകത്വമുണ്ടാക്കുന്ന മദ്യത്തിനെതിരെ പ്രവാസി സമൂഹത്തില്‍ ബോധവത്കരണം നടത്താന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്നോട്ട് വരണമെന്ന് യോഗം മുഴുവന്‍ പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തു. കെപിസിസി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തുന്ന സമര പ്രഖ്യാപനത്തോട് ഒഐസിസി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ബത്ത ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ നവാസ്ഖാന്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു.

സത്താര്‍ കായംകുളം മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധ പ്രതിജ്ഞ സുരേഷ് ബാബു ഈരിക്കല്‍ ചൊല്ലിക്കൊടുത്തു. റഫീഖ് പാനായിക്കുളം, വിജയന്‍ നെയ്യാറ്റിന്‍കര, ബഷീര്‍ വള്ളികുന്നം, സൈഫ് കായംകുളം, ശിഹാബ് പുന്നപ്പുറ, മുജീബ്റഹ്മാന്‍, കമറുദ്ദീന്‍ താമരക്കുളം, രാജന്‍ കാരിച്ചാല്‍, സാജിദ് ആലപ്പുഴ, ഷിജു കോശി എന്നിവര്‍ പ്രസംഗിച്ചു.

ഷാജി കരുവാറ്റ, തല്‍ഹത്ത് പൂവച്ചല്‍, ഷാജി മഠത്തില്‍, സൈനുലാബ്ദീന്‍, അഷ്റഫ് ഓച്ചിറ, ജമാല്‍ ചോറ്റി, അസ്ലം പെരിന്തല്‍മണ്ണ, മുഹമ്മദലി പെരിന്തല്‍മണ്ണ, റെജി മാമന്‍ കടമ്പനാട്, നിസാര്‍ ആലുവ, നാസര്‍ ലെയ്സ്, മൊയ്തീന്‍ കുട്ടി, കൃഷ്ണന്‍ കണ്ണൂര്‍, സജി ചേര്‍ത്തല, പീറ്റര്‍ കോതമംഗലം, ഷാജഹാന്‍ കോയിവിള, ബഷീര്‍ ചൂനാട്, യൂസഫ് കുഞ്ഞ്, പ്രസാദ് വയലിങ്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി, ഫിറോസ് നിലമ്പൂര്‍ സ്വാഗതവും പ്രകാശ് തലശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍