കുവൈറ്റില്‍ അസുഖത്തെതുടര്‍ന്ന് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു
Monday, June 30, 2014 7:50 AM IST
കുവൈറ്റ്: കുവൈറ്റില്‍ മലയാളി ദമ്പതികളുടെ മകള്‍ അനിഷ്ക സലേഷ് കുമാര്‍ (ഒന്ന്) അസുഖത്തെതുടര്‍ന്ന് മരിച്ചു. മൃതദേഹം സ്വദേശമായ ചാലക്കുടി ഇലഞ്ഞിപ്പിറയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ കല കുവൈറ്റിന്റെ സഹകരണത്തോടെ നടന്നുവരുന്നു.

പിതാവ് സലേഷ് കുമാര്‍ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും മാതാവ് ദിവ്യാ സലേഷ് മുബാറക് ആശുപത്രി നഴ്സുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 97548977.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍