മലര്‍വാടി ഓണ്‍ലൈന്‍ റമദാന്‍ ക്വിസ് മത്സരം
Monday, June 30, 2014 7:49 AM IST
ജിദ്ദ: പരിശുദ്ധ റമദാന്‍ പ്രമാണിച്ച് മലര്‍വാടി ജിദ്ദ സൌത്ത് സോണ്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ റമദാന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജിദ്ദയില്‍ താമസിക്കുന്ന മൂന്നു മുതല്‍ ഏഴു വരെ ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ക്വിസില്‍ പങ്കെടുക്കാം.

മൂന്ന്, നാല്, അഞ്ച് ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സബ് ജൂണിയര്‍ കാറ്റഗറിയില്‍ 2 ചോദ്യങ്ങളും ആറ്, ഏഴ് ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കായി ജൂണിയര്‍ കാറ്റഗറിയില്‍ രണ്ടു ചോദ്യങ്ങളും നാളെ (ചൊവ്വ) മുതല്‍ തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ദിവസവും രാവിലെ 10 മുതല്‍ രാത്രി 11 വരെ ംംം.ാമഹമ്ൃമറശഷ.രീാ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ശരിയായ ഉത്തരം സമര്‍പ്പിക്കുന്നവരില്‍ നിന്നും ദിവസവും രണ്ടു കാറ്റഗറികളില്‍ നിന്നും ഓരോരുത്തരെ വിജയികളായി പ്രഖ്യാപിക്കും. വിജയികളുടെ പേരും ശരിയുത്തരവും പിറ്റേന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഇരു കാറ്റഗറിയില്‍ നിന്നുമുള്ള ഓരോ ദിവസത്തെ വിജയികള്‍ക്കും മുഴുവന്‍ മത്സരങ്ങളിലും പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റ്് ലഭിക്കുന്ന ഓരോ വിജയികള്‍ക്കുമുള്ള ആകര്‍ഷക സമ്മാനങ്ങള്‍ റമദാന്‍ 20 ന് നടക്കുന്ന 'കുട്ടികളുടെ ഇഫ്താര്‍' പരിപാടിയില്‍ വിതരണം ചെയ്യും.

മത്സരത്തെ സംബന്ധിച്ച വിവരങ്ങള്‍ക്ക് 0507206341 എന്ന നമ്പറിലോ ാമഹമ്ൃമറശൃമാമറമിൂൌശ്വ@ഴാമശഹ.രീാ എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണെന്ന് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍