സജിത് ലാല്‍ അനുസ്മരണം നടത്തി
Saturday, June 28, 2014 9:34 AM IST
റിയാദ്: കേരളാ വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന സജിത് ലാലിന്റെ പത്തൊന്‍പതാം രക്തസാക്ഷി ദിനാചരണം റിയാദ് ഒഐസി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ബത്തയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്നു.

അനുസ്മരണ പരിപാടി ജില്ലാ പ്രസിഡന്റ് രഘു തളിയില്‍ ഉദ്ഘാടനം ചെയ്തു. സജിത് ലാലിന്റെ സഹപ്രവര്‍ത്തകനും കെഎസ്യു കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റുമായിരുന്ന അഭിലാഷ് മാവിലായി മുഖ്യ പ്രഭാഷണം നടത്തി. സജിത് ലാലിന്റെ സഹപ്രവര്‍ത്തകനായിരുന്ന ദീപക് പയ്യന്നൂര്‍ സജിത് ലാലിനെ അനുസ്മരിച്ചു. ലതീഷ് പിണറായി, ഹാഷിം പാപ്പിനിശേരി, സജീഷ് കൂടാളി, സനീഷ് തമ്പി, അര്‍ഷാദ് തുടങ്ങിയവരും പ്രസംഗിച്ചു. സായി പ്രശാന്ത് സ്വാഗതവും പ്രദീപ് ചെറുകന്ന് നന്ദിയും പറഞ്ഞു. മുഹമ്മദലി കൂടാളി, രഘുനാഥ് പറശിനിക്കടവ് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍