ഹുസ്റണില്‍ യാക്കോബ് ശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു
Saturday, June 28, 2014 8:17 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജെയിംസ് ദേവാലയത്തില്‍ വിശുദ്ധ യാക്കോബ് ശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ജൂണ്‍ 14, 15 തീയതികളില്‍ ആഘോഷിച്ചു.

14ന് (ശനി) വൈകുന്നേരം ഫാ. എ.പി ജേക്കബ് ആഞ്ഞിലിമൂട്ടില്‍, ഫാ. പുന്നൂസ് ചാലുവേലില്‍, ഡീക്കന്‍ ജിക്കു സഖറിയ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് സന്ധ്യപ്രാര്‍ഥനയും ഫാ. എ.പി ജേക്കബിന്റെ പ്രസംഗവും സംഗീത വിരുന്നും നടന്നു.

15ന് (ഞായര്‍) രാവിലെ പ്രഭാത നമസ്കാരവും തുടര്‍ന്ന് ഫാ. എ.പി ജേക്കബിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രഭാഷണം എന്നിവ നടന്നു. തുടര്‍ന്ന് നേര്‍ച്ചവിളമ്പ്, പ്രദക്ഷിണം, യാക്കോബ് ശ്ളീഹായുടെ തക്സ എഴുന്നെള്ളിപ്പും നടത്തി.

സെന്റ് ജോണ്‍സ് ക്നാനായ ചര്‍ച്ച്, സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച്, സെന്റ് പീറ്റേഴ്സ് യാക്കോബായ ചര്‍ച്ച്, സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് തുടങ്ങിയ ഇടവകകളില്‍നിന്നും മുന്നൂറില്‍പരം ഭക്തജനങ്ങള്‍ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ചരിവുപറമ്പില്‍ കുടുംബം ആണ് ഏറ്റെടുത്ത് നടത്തിയത്. അടുത്ത വര്‍ഷത്തെ പെരുന്നാള്‍ തേക്കുംമൂട്ടില്‍ കുടുംബം ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചതായി സംഘടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി