ഭവനങ്ങളില്‍ തീപിടിത്തം അധികവും റമദാനില്‍: സിവില്‍ ഡിഫന്‍സ്
Saturday, June 28, 2014 8:13 AM IST
ദമാം: സൌദി ഭവനങ്ങളില്‍ സംഭവിക്കുന്ന തീപിടുത്തങ്ങളില്‍ 30 ശതമാനത്തിലേറേയും റമദാനിലാണന്ന് സൌദി സിവില്‍ ഡിഫന്‍സ് വക്താവ് ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍ അറാബി അല്‍ ഹാരിഥി അറിയിച്ചു.

ഇത് കണക്കിലെടുത്ത് ഭക്ഷണങ്ങള്‍ പാചകം ചെയ്യുമ്പോഴും മറ്റും വീട്ടമ്മമാരും വീട്ടു ജോലിക്കാരും മറ്റ് സ്വദേശികളും വിദേശികളുമായ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ പാചകം ചെയ്യുന്ന ഘട്ടങ്ങളില്‍ എണ്ണയിലേക്ക് തീപടരുന്നതും പാചകത്തിനായി ഇലക്ട്രിക് ഉപകരണങ്ങളെ ഉപയോഗിക്കുന്നതും റമദാനില്‍ തീപിടുത്തങ്ങള്‍ കൂടാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

നോമ്പു തുറക്കും അത്താഴത്തിനും മറ്റും ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോള്‍ അടുപ്പില്‍നിന്നും തീപടരാനുള്ള സാധ്യത ഏറെയാണ്. ഇപ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ ചുടും അശ്രദ്ധയായും തെരക്കു പിടിച്ചു കൈകാര്യം ചെയ്യുന്നതുമൊക്കെയാണ് തീപിടുത്തങ്ങളുണ്ടാവാന്‍ കാരണം.

സിലിണ്ടറില്‍നിന്നും പാചക ഗ്യസ് ചോരല്‍, മൈക്രോ വേവ്, മറ്റ് ഇലക്ട്രിക് അടുപ്പുകളുമൊക്കെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് അടുക്കളയില്‍ നിന്നും തീപടരുന്നതെന്നും ഇവ കണക്കിലെടുത്ത് ജാഗ്രതവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം