പത്തനാപുരം അസോസിയേഷന്‍ സണ്ണിവേലിയില്‍ ഉല്ലാസവേള ഒരുക്കുന്നു
Saturday, June 28, 2014 8:12 AM IST
ഡാളസ്: ഏഴാം കടലിനക്കരെ എത്തിയിട്ടും നാടിനോടുള്ള സ്നേഹവും കടപ്പാടും മറക്കാനാവില്ലെന്ന് പത്തനാപുരം സ്വദേശികള്‍ ഉറപ്പിച്ചുകൊണ്ട് അതിവിപുലമായി ഉല്ലാസവേള സംഘടിപ്പിക്കുന്നു. വിവിധ ഇനം കായിക കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി നടത്താനുദ്ദേശിക്കുന്ന ഉല്ലാസ വേളയില്‍ എല്ലാ പത്തനാപുരം സ്വദേശികളെയും ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിച്ചു.

ജൂലൈ 19 ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പരിപാടി. സ്ഥലം: 396 ജോബ്സണ്‍ റോഡ് സണ്ണിവേലി, ടെക്സസ് 75182.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാംകുട്ടി മാത്യു:9726935301, ജോണ്‍ ഉമ്മന്‍: 4698785295, ജോസ് തോമസ്:4698676184, ചാള്‍സ് വര്‍ഗീസ്:4692334309, ജോണ്‍ ഗീവര്‍ഗീസ്: 2147972680, ബാബുകുട്ടി സ്കറിയ: 972790 8069, ബോബന്‍ ഉണ്ണൂണ്ണി:2144588623

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ