മലയാളി എന്‍ജിനിയര്‍ക്ക് ചരിത്ര നേട്ടം
Friday, June 27, 2014 8:23 AM IST
ഡാളസ്: ഒറാക്കിള്‍ സോഫ്റ്റ് വെയറില്‍ മികവു തെളിയിച്ച മലയാളിയായ ബിജു തോമസിന്റെ ഛൃമരഹല ഉമമേയമലെ 12 ഇ ഇലൃശേളരമശീിേ എന്ന പുസ്തകം മേയ് ണശഹല്യ പബ്ളിക്കേഷന്‍സ് വിപണിയിലെത്തിച്ചു.

ഡാറ്റാബേസിന്റെ ഏറ്റവും പുതിയ വെര്‍ഷനില്‍ ഒസിഎ സര്‍ട്ടിഫിക്കേഷന് തയാറെടുക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമായ വിധത്തില്‍ ഒസിഎ ടെസ്റിന്റെ മാതൃകയിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. അമേരിക്ക, ഇന്ത്യ, ചൈന, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയും പ്രമുഖ ബുക്ക് സ്റാളുകളിലും ഓണ്‍ലൈന്‍ വഴിയായും ലഭ്യമായ ഈ പുസ്തകം ഇതിനോടകം വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു.

രണ്ടായിരത്തില്‍ ഒറാക്കിള്‍ സര്‍ട്ടിഫിക്കേഷനുള്ള ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച് ബിജു തോമസിന്റെ ഏഴാമത് പ്രസദ്ധീകരണമാണിത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഒറാക്കിള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിജു ഛൃമരഹല ഏീഹറ ഘല്ലഹ ജമൃിലൃ ആയ ഛില ചലരസ കഠ ടീഹൌശീിേ ല്‍ പ്രിന്‍സിപ്പല്‍ സൊലൂഷന്‍ ആര്‍ക്കിടെക്ട് ആയി ജോലി ചെയ്തു വരുന്നു.

ഒറാക്കില്‍ ടെക്നോളജി ജേര്‍ണലുകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം, അമേരിക്കയില്‍ വര്‍ഷംതോറും നടത്തിവരുന്ന ഒറാക്കിള്‍ ടെക്നോളജി കോണ്‍ഫറന്‍സുകളുടെ പ്രഭാഷണവേദികളില്‍ സ്ഥിര സാന്നിധ്യമാണ്.

ഒറാക്കില്‍ ഡാറ്റാ ബേയ്സിലുള്ള മികവും ഒറാക്കില്‍ കമ്യൂണിറ്റിക്കുവേണ്ടി അദ്ദേഹം ചെയ്ത നിസ്തൂലമായ സേവനവും കണക്കിലെടുത്ത് 2013 ഒക്ടോബറില്‍ ഒറാക്കിളിന്റെ ഉന്നത ബഹുമതികളിലൊന്നായ ഛഞഅഇഘഋ അഇഋ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദിരിച്ചു.

തന്റെ ആശയങ്ങള്‍ക്ക് അംഗീകാരം നല്‍കി അവ നടപ്പില്‍വരുത്തുന്നതിന് സഹായിച്ച ഛില ചലരസ മാനേജ്മെന്റിനോടും തന്നില്‍ വിശ്വാസമര്‍പ്പിച്ച ഒറാക്കിള്‍ കമ്യൂണിറ്റിയോടും ബിജു നന്ദി രേഖപ്പെടുത്തി. തനിക്കു ലഭിച്ച അംഗീകാരം തന്റെ ഔദ്യോഗിക ജീവിതത്തിലെ നാഴികകല്ലായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളജില്‍നിന്നും കംപ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബിജു 1996 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഡാളസിലെ കെല്ലറില്‍ മാതാവ് ലീലാമ്മ, ഭാര്യ ഷിജി, മക്കള്‍: ജോഷ്വാ, ജെന്നറ്റ് എന്നിവരോടൊപ്പം താമസിക്കുന്നു.

ഔദ്യോഗിക ജീവിതത്തിലെ തെരക്കുകള്‍ക്കിടയിലും ഡാളസിലെ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ സമയം കണ്െടത്തുന്ന സജീവ പ്രവര്‍ത്തകന്‍, ഓഡിറ്റര്‍ എന്നീ നിലകളിലും സേവനം ചെയ്തുവരുന്നു.

സോഷ്യല്‍ മീഡിയായില്‍ സജീവ സാന്നിധ്യമായ ബിജുവിനെ ഛൃമരഹല ിീലേ (എമരലയീീസ@യശഷൌബവീാേമ (ഠംശലൃേേ) എന്നീ സൈറ്റുകളില്‍ ഫോളോ ചെയ്യാവുന്നതാണ്. ബിജുവിന്റെ ബ്ളോഗായ ംംം.യശഷീീ.രീാ ലൂടെയും ആശയ വിനിമയം നടത്താവുന്നതാണ്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍