വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു
Friday, June 27, 2014 8:19 AM IST
റിയാദ്: എക്സിറ്റ് 17 നടുത്ത് മൂസ സനയ്യയില്‍ ടിപ്പര്‍ ലോറിയുടെ പുറകില്‍ ട്രെയിലറിടിച്ചുണ്ടായ അപകടത്തില്‍ ട്രെയിലര്‍ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് താമരശേരി, നൂറാംതോട് മണിക്കൊമ്പില്‍ സന്തോഷ് (38) ആണ് വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തില്‍ മരിച്ചത്.

നജ്ല ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലാണ് സന്തോഷ് ജോലി ചെയ്യുന്നത്. ആറുവര്‍ഷമായി സൌദിയിലുള്ള അദ്ദേഹം രണ്ട് വര്‍ഷം മുന്‍പ് വീസ മാറ്റി നജ്ല ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ വന്നതാണ്.

വര്‍ക്കി -അന്ന ദമ്പതികളുടെ മകനായ സന്തോഷിന്റെ ഭാര്യ സിബി. ആല്‍ബിന്‍, അതുല്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള അനന്തര നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളായ ബിനു, രാജേഷ് എന്നിവരോടൊപ്പം റിയാദ് കെഎംസിസി പ്രവര്‍ത്തകരായ നൂറുദ്ദീന്‍ കൊട്ടിയം, സാലിഹ് നൂറാംതോട്, അബ്ദുള്ള നൂറാംതോട് എന്നിവര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍