സൌദിയില്‍ വാഹനാപകടം; മൂന്നു മലയാളികളടക്കം നാല് ഇന്ത്യക്കാര്‍ മരിച്ചു
Thursday, June 26, 2014 8:12 AM IST
റിയാദ്: സൌദി അറേബ്യയിലെ റിയാദിലുള്ള അല്‍-ഖര്‍ജില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികളടക്കം നാല് ഇന്ത്യക്കാര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55), മമ്മു (45), കുഞ്ഞുമോന്‍ (41), ആന്ധ്ര സ്വദേശി അഹമ്മദ് സാജിദ് എന്നിവരാണ് മരിച്ചത്. നിര്‍മാണ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ സഞ്ചരിച്ചിരുന്ന വാനിനു പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.