ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്റാന തിരുനാള്‍ കൊടിയേറ്റ് ജൂണ്‍ 29-ന്
Thursday, June 26, 2014 4:15 AM IST
ഷിക്കാഗോ: ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാളിന് തുടക്കംകുറിച്ചുകൊണ്ട് ജൂണ്‍ 29-ന് കൊടിയേറ്റ് നടത്തപ്പെടും.

ഞായറാഴ്ച രാവിലെ പതിനൊന്നിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

ഇതോടനുബന്ധിച്ച് അമേരിക്കയിലെ സീറോ മലബാര്‍ സ‘യുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് ശെമ്മാശന്മാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും കാറായോ പട്ടം സ്വീകരിക്കുന്ന ചടങ്ങും നടത്തപ്പെടും. ന്യൂയോര്‍ക്ക് ബ്രോങ്ക്സ് ഇടവകാംഗമായ ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കലും, ഫ്ളോറിഡാ താമ്പാ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ നിന്നുള്ള ബ്രദര്‍ രാജീവ് ഫിലിപ്പും ആണ് കാറായോ പട്ടം സ്വീകരിക്കുന്നത്.

തുടര്‍ന്ന് കാര്‍മികനും വിശ്വാസികളും ഉയര്‍ത്തുവാനുള്ള കൊടിയുമായി പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേക്ക് പോകുന്നതും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം വികാരി ജനറാള്‍ റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടി ഉയര്‍ത്തി തിരുനാളിന് തുടക്കംകുറിക്കും.

ഇടവകയിലെ 13 വാര്‍ഡുകളിലൊന്നായ സെന്റ് മേരീസ് വാര്‍ഡാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

വികാരി ഫാ. ജോയി ആലപ്പാട്ട്, ഫാ. റോയി മൂലേച്ചാലില്‍ എന്നിവരുടെ മഹനീയ നേതൃത്വത്തില്‍ വാര്‍ഡ് പ്രതിനിധികളായ ജോണ്‍സണ്‍ മാളിയേക്കല്‍, സോവിച്ചന്‍ കുഞ്ചെറിയ, റ്റെസി ആന്‍ഡ്രൂസ്, സാബു അച്ചേട്ട് തുടങ്ങിയവരും, വിവിധ കമ്മിറ്റിക്കാരും, ട്രസ്റിമാരായ ഇമ്മാനുവേല്‍ കുര്യന്‍, മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ജോണ്‍ കൂള എന്നിവര്‍ തിരുനാളിന് നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ മാളിയേക്കല്‍ (773 851 9945), സോവിച്ചന്‍ കുഞ്ചെറിയ (847 830 1645), റ്റെസി തോമസ് (847 814 8377), സാബു അച്ചേട്ട് (847 687 5100).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം