ക്നാനായ കണ്‍വന്‍ഷനായി ഫുഡ്കോര്‍ട്ടുകള്‍ ഒരുങ്ങി
Wednesday, June 25, 2014 8:20 AM IST
ഷിക്കാഗോ: ക്നാനായ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്ന 6000 ല്‍പരം പ്രതിനിധികള്‍ക്കായി ഫുഡ്കോര്‍ട്ടുകള്‍ തയാറായിക്കഴിഞ്ഞു.

കണ്‍വന്‍ഷനുകള്‍ ആരംഭിക്കുന്ന ജൂലൈ മൂന്നിന് (വ്യാഴം) വൈകിട്ടത്തെ അത്താഴം, നാല്, അഞ്ച് (വെള്ളി,ശനി) ദിവസങ്ങളിലെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ആറിന് (ഞായര്‍) പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നീ 9 ഇനങ്ങള്‍ക്ക് വെറും 66 ഡോളറിന് കണ്‍വന്‍ഷന്‍ വെബ്സൈറ്റായ ംംം.ര്ീിലിശീിേ.സരരിമ.രീാ ലൂടെ വാങ്ങവുന്നതും കണ്‍വന്‍ഷന്‍ സെന്ററില്‍നിന്ന് 75 ഡോളറിന് വാങ്ങാവുന്നതുമാണ്. കേരളത്തനിമയിലുള്ള വിശിഷ്ടമായ ഭക്ഷണം ഏറ്റവും മിതമായ വിലയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് വാങ്ങാവുന്നവിധത്തിലാണ് ഫുഡ്കോര്‍ട്ടുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

പ്രഭാതഭക്ഷണം രാവിലെ ഏഴു മുതല്‍ 10 വരെയും ഉച്ചഭക്ഷണം 12 മുതല്‍ രണ്ടുവരെയും അത്താഴം വൈകിട്ട് ഏഴു മുതല്‍ 10 വരെയും ലഭ്യമാണ്. കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നതെന്ന് ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ടോമി നെടിയകാലായില്‍ അറിയിച്ചു.

മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണം തെരഞ്ഞെടുക്കുവാനുള്ള അവസരം ഇത്തവണത്തെ കണ്‍വന്‍ഷന്‍ ഫുഡ്കോര്‍ട്ടിന്റെ പ്രത്യേകതയാണെന്ന് ടോമി നെടിയകാലായില്‍ പറഞ്ഞു. വെബ്സൈറ്റിലൂടെ മിതമായ നിരക്കില്‍ ഫുഡ് കൂപ്പണുകള്‍ വാങ്ങിക്കുവാനുള്ള സൌകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഫുഡ്കോര്‍ട്ടുമായി സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ടോമി നെടിയകാലായില്‍ 847 431 3808, സക്കറിയ ചേലയ്ക്കല്‍ 630 605 1172, ഫിലിപ്പ് ചൂട്ടുവേലില്‍ 847 989 8869, ജോണ്‍സണ്‍ കൂവക്കട 847 372 9989, രാജു പെരുമ്പേല്‍ 847 436 0099, ബിനോയി പൂത്തുറയില്‍ 847 409 0334, ടോമി വള്ളിപ്പറമ്പില്‍ 847 942 5706, ചഞ്ചല്‍ മണലേല്‍ 847 293 6405 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍