ഫോമാ കണ്‍വന്‍ഷന്‍ മൊബൈല്‍ ആപ്സ്
Wednesday, June 25, 2014 4:50 AM IST
ഫിലാഡല്‍ഫിയ: വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ച് ഫോമാ കണ്‍വന്‍ഷന് ആവശ്യമായി വരുന്ന എല്ലാ വിവരങ്ങളും അടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്, ആപ്പിള്‍ & ആന്‍ഡ്രോയിഡ് സ്റോറുകളില്‍ ലഭ്യമാണ്. ഈ അപ് സ്റോറുകളില്‍ പോയി 'ഫോമാ' എന്ന് സേര്‍ച്ച് ചെയ്താല്‍ നിങ്ങളുടെ ആപ്പിള്‍ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. കണ്‍വന്‍ഷന്റെ എല്ലാ പ്രോഗ്രാമുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിങ്ങള്‍ക്ക് ആവശ്യമുള്ള പ്രോഗ്രാമുകള്‍ നിങ്ങളുടെ ഫോണ്‍ കലണ്ടറില്‍ ആഡ് ചെയ്യാവുന്നതാണ്. കണ്‍വന്‍ഷന്‍ റിസോര്‍ട്ടിലേക്കുള്ള ഡ്രൈവിംഗ് ഡയറക്ഷന്‍, റിസോര്‍ട്ട് ഫോണ്‍, ലോക്കല്‍ അട്രാക്ഷന്‍സ്, റെസ്റോറന്റ് മുതലായ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കണ്‍വന്‍ഷനില്‍ എത്തുന്ന വിശിഷ്ട വ്യക്തികളുടെ വിവരങ്ങളും, ഫോമാ യൂത്ത് ഫോറം വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫോട്ടോകളും വീഡിയോകളും ആപ്പിന്റെ സവിശേഷതകളാണ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഫോമയുടെ ഇപ്പോഴത്തെ ഭാരവാഹികളെപ്പറ്റി അറിയാനും ഇത് ഉപകരിക്കും. മിഷിണിലെ മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രശസ്തരായ വണ്‍ ടീം ആണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. (വെബ്: ംംം.ീിലലേമാ.ൌ )

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം