'യൌവനം നാടിനെ നിര്‍മിക്കുന്നു' എസ്വൈഎസ് സമ്മേളനം നടത്തി
Tuesday, June 24, 2014 4:27 AM IST
കുവൈറ്റ്: സമൂഹത്തിലെ അശരണരും നിര്‍ധനരുമായ രോഗികളുടെയും പാവ പ്പെട്ടവരടെയും വേദനയില്‍ പങ്കാളികളാവാന്‍ യുവസമൂഹം മുന്നോട്ടുവരണ മെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി ആഹ്വാനം ചെയ്തു.

'യൌവനം നാടിനെ നിര്‍മിക്കുന്നു' എന്ന ശീര്‍ഷകത്തില്‍ നടത്തപ്പെടുന്ന കാമ്പയിന്റെ ഭാഗമായി ഐസിഎഫ് നാഷനല്‍ കമ്മിറ്റി അബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോരിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനു സമീപം ആധുനിക സൌകര്യങ്ങളോടെ സംഘടന നിര്‍മിക്കുന്ന സാന്ത്വനം സെന്റര്‍ വന്‍ വിജയമാക്കുന്നതിനു സമൂഹത്തിന്റെ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രസിഡ്ന്റ് അബ്ദുള്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സയിദ് അബ്ദുറഹ്മാന്‍ ബാഫഖി ഉദ്ഘാടനം ചെയ്തു. കെ.പി.എസ് എളേറ്റില്‍ പ്രസംഗിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുന്‍ വൈസ് പ്രസിഡന്റ് സി.കെ അബ്ദുന്നാസറിന്‍ ഐസിഎഫ് വക ഹകീം ദാരിമിയും ആര്‍എസ്സി നാഷനല്‍ കമ്മിറ്റി വക ഉപഹാരം ദാരിമിയും നല്‍കി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്