മാര്‍ത്തോമ മാനവ സേവാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Tuesday, June 24, 2014 4:26 AM IST
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മാര്‍ത്തോമ സഭാംഗങ്ങളുടെ പ്രശസ്ത സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ത്തോമ മാനവ സേവാ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു.

സാമൂഹിക പ്രതിബദ്ധതയോടൂകൂടിയുള്ള സുവിശേഷ പ്രവര്‍ത്തനം എന്ന മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കുന്നത്. 20 വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ സേവനം അനുഷ്ഠിച്ചിരിക്കണം. വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബയോഡാറ്റ ഇടവക വികാരിയുടെയോ ഭദ്രാസന എപ്പിസ്കോപ്പയുടെ സാക്ഷിപത്രം, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ജൂലൈ 15നകം സഭാ സെക്രട്ടറി, മാര്‍ത്തോമ സഭാ ഓഫീസ്, തിരുവല്ല 689 101 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണമെന്ന് സഭാ സെക്രട്ടറി വെരി റവ. പി.ടി തോമസ് അറിയിച്ചു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍നിന്നുള്ള സഭാംഗങ്ങളുടെ നോമിനേഷന്‍ ഭദ്രാസന എപ്പിസ്കോപ്പയുടെ അംഗീകാരത്തോടെ നിശ്ചിത സമയത്തിനകം സഭാ ഓഫീസില്‍ അയച്ചുകൊടുക്കുന്നത് മാര്‍ത്തോമ സേവാ അവാര്‍ഡിന് പരിഗണിക്കപ്പെടും. നോര്‍ത്ത് അമേരിക്കയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തോടൊപ്പം പ്രേക്ഷിത പ്രവര്‍ത്തനം നടത്തുന്ന നിരവധി സഭാംഗങ്ങള്‍ ഈ അവാര്‍ഡിന് അര്‍ഹരാണ്. സഭയിലെ പ്രധാന സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് നോമിനേഷ് ലഭിക്കുന്നതാണെങ്കിലും നാളിതുവരെ അവാര്‍ഡിന് ആരും അര്‍ഹരായിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍