കാരിക്കേച്ചര്‍: പ്രവാസി ഇന്ത്യക്കാരന്‍ റിക്കാര്‍ഡ് ബുക്കിലേക്ക്
Monday, June 23, 2014 8:08 AM IST
കുവൈറ്റ്: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെയും കുവൈറ്റിലെയും പ്രമുഖരുടെ കാരിക്കേച്ചറുകള്‍ വരയ്ക്കുന്ന ജോണ്‍ തൈകള്‍ കളത്തില്‍ എന്ന ജോണ്‍ ആര്‍ട്സ് കലാഭവന് ഇന്ത്യ ബുക്സ് ഓഫ് റിക്കാര്‍ഡ്.

മീഡിയം വാട്ടര്‍ കളര്‍ ഉപയോഗിച്ച് 100 സെമീ. ത 70 സെമീ. വലിപ്പത്തില്‍ ജോണ്‍ വരച്ച 284 പ്രമുഖരുടെ കാരിക്കേച്ചറുകള്‍ റിക്കാര്‍ഡ് ബുക്കില്‍ കയറിയത്. 'പ്രമുഖ വ്യക്തികളുടെ ഏറ്റവും കൂടുതല്‍ കാരിക്കേച്ചറുകള്‍' എന്ന വിഭാഗത്തിലാണ് ജോണ്‍ ആര്‍ട്സ് കലാഭവന്‍ ഇടംനേടിയത്. കേരളത്തിലെ ആലപ്പുഴ സ്വദേശിയായ ജോണ്‍ ഇതുവരെ നാനൂറോളം പ്രമുഖരുടെ കാരിക്കേച്ചറുകള്‍ വരച്ചിട്ടുണ്ട്. മികച്ച ചിത്രകലാ അധ്യാപകന്‍ കൂടിയായ ജോണിന്റെ കീഴില്‍ ഇതുവരെ 5526 പേര്‍ വരയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചിട്ടുണ്ട്.

മോളി ജോണ്‍ ആണ് ഭാര്യ. മക്കള്‍: ജോമന്‍, ജോമിന്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍