ചികിത്സക്കായി നാട്ടിലേക്കുപോയ പ്രവാസി മരിച്ചു
Monday, June 23, 2014 8:04 AM IST
കുവൈറ്റ്: പാലക്കാട് മുളങ്കാവ് കൊപ്പം സ്വദേശിയും കെകെഎംഎ ജാബര്‍ അലി ബ്രാഞ്ച് വൈസ് പ്രസിഡന്റുമായ വടക്കേതില്‍ മൊയ്തീന്‍ കുട്ടി (50) നാട്ടില്‍ മരിച്ചു.

നട്ടെല്ലിനു കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ ശാസ്ത്ര ക്രിയക്ക് ശേഷം കഴിഞ്ഞ ഇരുപതു ദിവസത്തോളമായി ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകണമെന്ന് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആഗ്രഹം മാനിച്ചു കെകെഎംഎ സന്നദ്ധ സേവന വിഭാഗം ആയ മാഗ്നറ്റ് സ്പോണ്‍സറുമായി ബന്ധപ്പെട്ട് സൌകര്യം ഒരുക്കുകയും ഒരു സഹായിയെ ഏര്‍പ്പാടാക്കി രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ നടത്തവേയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ എട്ടു വര്‍ഷമായി കുവൈറ്റിലുള്ള അദ്ദേഹം മംഗഫില്‍ സ്വദേശിയുടെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: മറിയം. മക്കള്‍: അനസ്, ഹസീന, ആബിദ് ജസീല.

ഭാര്യ സഹോദരീ ഭര്‍ത്താക്കന്മാരായ ബഷീര്‍, ഹുസൈന്‍ എന്നിവര്‍ കുവൈറ്റിലുണ്ട്.

വിവരങ്ങള്‍ക്ക്: അന്‍വര്‍ 65104043.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍