ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്കോളസ്റിക് അവാര്‍ഡ് സമ്മാനിച്ചു
Monday, June 23, 2014 8:02 AM IST
അബുദാബി: ഇന്ത്യന്‍ സ്കൂളുകളില്‍നിന്നും സിബിഎസ് സി10, 12 ക്ളാസുകളിലും കേരള എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് ഗ്രേഡ് നേടിയ 150ഓളം വിദ്യാര്‍ഥികളെ അബുദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ ആദരിച്ചു. സ്കോളസ്റിക് അവാര്‍ഡ് എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അബുദാബിയില്‍ ഹാജറുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.

ഇസ് ലാമിക് സെന്റര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഡി.എസ് മീന ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രംഗത്ത് പതിറ്റാണ്ടുകളായി മികച്ച സേവനം നടത്തിവരുന്ന ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ കെവിഎ സലിം ഹാജിയെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ടി.കെ അബ്ദുസലാം ആമുഖപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ ഷുക്കൂറലി കല്ലുങ്ങല്‍ നന്ദിയും പറഞ്ഞു. മുഴുവന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള