കുര്യാക്കോസ് ജയിംസ് ഓറഞ്ചു ബര്‍ഗില്‍ നിര്യാതനായി
Monday, June 23, 2014 7:57 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അഥോറിട്ടിയില്‍ നിന്നു കാര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കോട്ടയം പറങ്ങോട്ട് കുടുംബാംഗം കുര്യാക്കോസ് ജയിംസ് (73) റോക്ക്ളാന്‍ഡ് കൌണ്ടിയിലെ ഓറഞ്ചുബര്‍ഗില്‍ നിര്യാതനായി.

പരേതന്‍ പാമ്പാടി ടെക്നിക്കല്‍ ഹൈസ്കൂള്‍ അധ്യാപകനായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ കിളിരൂര്‍ കുറ്റിശേരില്‍ കുടുംബാംഗം. മകള്‍: ഷിബി, അനില്‍, വിജയ്. മരുമക്കള്‍: മാണി മാത്യു, മെലിന, പ്രിയ.

സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ ജൂണ്‍ 23ന് (തിങ്കള്‍) രാവിലെ 9.30ന് പള്ളിയില്‍ ആരംഭിച്ച് സംസ്കാരം ടാപ്പനിലെ റിഫോംഡ് ചര്‍ച്ച് സെമിത്തേരിയില്‍.

വിവരങ്ങള്‍ക്ക്: 8455362600.