മാത്യു വര്‍ഗീസിന്റെ നിര്യാണത്തില്‍ ഭാരത് ബോട്ട് ക്ളബ്, കേരളാ സ്റാലിയന്‍സ് അനുശോചനം രേഖപ്പെടുത്തി
Monday, June 23, 2014 5:22 AM IST
ന്യൂയോര്‍ക്ക്: ജൂണ്‍ 18-ന് ന്യൂയോര്‍ക്കില്‍ നിര്യാതനായ മാത്യു വര്‍ഗീസിന്റെ വേര്‍പാടില്‍ ഭാരത് ബോട്ട് ക്ളബ്, കേരളാ സ്റാലിയന്‍സ് അനുശോചനം രേഖപ്പെടുത്തി. ഭാരത് ബോട്ട് ക്ളബ് പ്രസിഡന്റ് ജോണ്‍ താമരവേലിയുടെ ഭാര്യാ പിതാവാണ് പരേതന്‍.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി വൈസ് പ്രസഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ടീം ക്യാപ്റ്റന്‍ വിശ്വനാഥന്‍, ടീം മാനേജര്‍ കോശി ചെറിയാന്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍ പ്രഫ. ജോസഫ് ചെറുവേലി എന്നിവര്‍ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം