മാര്‍ത്തോമ യുവജനസഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Friday, June 20, 2014 8:00 AM IST
അബുദാബി: മാര്‍ത്തോമ യുവജനസഖ്യം ബ്ളഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എണ്‍പതോളം യുവാക്കള്‍ രക്തദാനം നടത്തി. ഇടവ വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഐസക് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു.

സഖ്യം ഭാരവാഹികളായ ജോയ്സ് മാത്യു, റ്റിനോ തോമസ്, പുഷ്പ എലിസബത്ത്, ഷിജിന്‍ പാപ്പച്ചന്‍, ജിലൂ ജോസഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള