മിലന്‍ ഡിസൈന്‍ ക്നാനായ കണ്‍വന്‍ഷന്‍ ഡയമണ്ട് സ്പോണ്‍സര്‍
Friday, June 20, 2014 7:57 AM IST
ഷിക്കാഗോ: ക്നാനായ കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ റിക്കാര്‍ഡ് റജിസ്ട്രേഷന്‍ കൈവരിച്ച് മുന്നേറുന്ന 11-ാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്റെ ഡയണ്ട് സ്പോണ്‍സര്‍ മിലന്‍ ഡിസൈന്‍ ആണ്.

എറണാകുളം പട്ടണത്തിലെ എം.ജി.റോഡില്‍ മഹാരാജാസ് കോളജ് ഗ്രൌണ്ടിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന മിലന്‍ ഡിസൈന്‍ ഇന്ന് കേരളത്തിലെ വസ്ത്രവ്യാപാരരംഗത്ത് അസൂയാവഹമായ അനവധി നേട്ടങ്ങള്‍ അവകാശമാക്കി ഏവരുടെയും അംഗീകാരവും മുക്തകണ്ഠമായ പ്രശംസയും കൈവശമാക്കിയ സ്ഥാപനമാണ്. കേരളത്തിലെ മറ്റ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമായ ഉപഭോക്താവിന്റെ അഭിരുചിക്കും ആകാരത്തിനും അനുസൃതമായി അവരവര്‍ക്കിണങ്ങുന്ന മനോഹാരിതയില്‍ എല്ലാവിധ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്ത് കൊടുക്കുന്ന ഏറ്റവും മികച്ച പ്രഫഷണല്‍ വസ്ത്രാലയമായി മിലന്‍ ഡിസൈന്‍ ഇതിനോടകം പ്രശസ്തിയാര്‍ജിച്ചുകഴിഞ്ഞു.

ഫാഷന്‍ ലോകത്തിന്റെ ആസ്ഥാനമായ ബോളിവുഡിലെ നൂതനമായ എല്ലാവിധ വസ്ത്രങ്ങളുടെയും പ്രത്യേകിച്ച് സാരികള്‍, ചുരിദാറുകള്‍ തുടങ്ങിയവയുടെ മികവുറ്റതും വ്യത്യസ്തമാര്‍ന്നതുമായ ശേഖരം മിലന്‍ ഡിസൈനേഴ്സിന്റെ മാത്രം പ്രത്യേകതയാണ്.

വടക്കേ അമേരിക്കയിലെ വളരെയധികം മലയാളികള്‍ തങ്ങളുടെ ഫാഷന്‍ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് മിലന്‍ ഡിസൈനിലെത്തിച്ചേരുന്നതിന്റെ ഭാഗമായാണ് 6000 ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്റെ ഡയമണ്ട് സ്പോണ്‍സറായി ഇവര്‍ മുന്നോട്ടുവന്നത്.

പടിക്കപറമ്പില്‍ റെജിമോന്‍-ഷേര്‍ളി ദമ്പതികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വിദേശമലയാളികളുടെ ഫാഷന്‍ സ്വപ്നങ്ങള്‍ക്ക് വര്‍ണപകിട്ടേകുവാന്‍ പ്രത്യേക സംവിധാനങ്ങളാണ് വസ്ത്രവ്യാപാരശാലയില്‍ സജ്ജമാക്കിയിരിക്കുന്നത്.

ക്നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും തങ്ങളുടെ അഭിരുചിക്ക നുസൃതമായ ഡിസൈനുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് മിലന്‍ ഡിസൈനേഴ്സിന്റെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കും.

ചരിത്രപ്രസിദ്ധമായ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനൊന്നാമത് ക്നാനായ കണ്‍വന്‍ഷന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ വളരെയധികം അഭിമാനമുണ്െടന്ന് മിലന്‍ ഡിസൈനേഴ്സിന്റെ ഡയറക്ടേഴ്സായ റെജിമോന്‍-ഷേര്‍ളി ദമ്പതികള്‍ അറിയിച്ചു.

കെസിസിഎന്‍എ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറവും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പിലും ഡയമണ്ട് സ്പോണ്‍സറായി മുന്നോട്ടുവന്ന മിലന്‍ ഗ്രൂപ്പിനെ അഭിനന്ദിക്കുകയും വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്നാനായ സംഘടനകളുടെ പേരിലുള്ള നന്ദി അറിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍