മാര്‍ത്തോമ യുവജനസഖ്യം കണ്‍വന്‍ഷന്‍ ജൂണ്‍ 23 മുതല്‍
Friday, June 20, 2014 7:57 AM IST
അബുദാബി: മാര്‍ത്തോമ യുവജനസഖ്യം സംഘടിപ്പിക്കുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ 23 മുതല്‍ 26 വരെ മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും.

പ്രമുഖ വേദപണ്ഡിതന്‍ ഫാ. ബോബി ജോസ് കട്ടിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം സഹവികാരി ഐസക് മാത്യു എന്നിവരും സംബന്ധിക്കും.യുവജനസഖ്യത്തിന്റെയും യൂത്ത് ഫോറത്തിന്റെയും ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള