ശനിയാഴ്ച 73-മത് സാഹിത്യ സല്ലാപത്തില്‍ പി. കെ പാറക്കടവ് പങ്കെടുക്കുന്നു
Friday, June 20, 2014 5:13 AM IST
താമ്പാ: ജൂണ്‍ ഇരുപത്തിയൊന്നാം തീയതി സംഘടിപ്പിക്കുന്ന എഴുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മലയാളത്തിലെ നുറുങ്ങു കഥകള്‍ എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. പ്രശസ്ത ചെറുകഥാകൃത്തായ പി. കെ. പാറക്കടവ് ആയിരിക്കും നുറുങ്ങു കഥകള്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. പ്രസ്തുത വിഷയത്തെക്കുറിച്ച് അറിവുള്ള ധാരാളം ആളുകള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. നുറുങ്ങു കഥകള്‍ എന്ന വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ പതിന്നാലാം തീയതി സംഘടിപ്പിച്ച എഴുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളിസാഹിത്യസല്ലാപത്തില്‍ പ്രശസ്ത അദ്ധ്യാപകനും ഗവേഷകനും ഗ്രന്ഥകാരനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും മാനവവികാസശാസ്ത്രജ്ഞനുമായ ഡോ. എ. കെ. ബി. പിള്ള ആയിരുന്നുഅമേരിക്കയില്‍ മലയാള ഭാഷയുടെ ഭാവി? എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.

അലക്സ് കോശി വിളനിലം, കെ. കെ. ജോണ്‍സന്‍, എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, വേണുഗോപാലന്‍ കൊക്കോടന്‍, ജോണ്‍ ഇളമത, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ത്രേസ്യാമ്മ നാടാവള്ളില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഹരി നമ്പൂതിരി, മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, ജയിംസ് മാത്യു, മൈക്ക് മത്തായി, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. വി. ചെറിയാന്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 14434530034 കോഡ് 365923.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 ഖീശി ൌ ീി എമരലയീീസ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/142270399269590/

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍