തങ്കമ്മ ഫിലിപ്പ് ഡാളസില്‍ നിര്യാതയായി
Wednesday, June 18, 2014 7:35 AM IST
ഡാളസ്: കവടിയാര്‍ അരീക്കര ഭവനത്തില്‍ പരേതനായ എ.ടി ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (76) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 21ന് (ശനി) രാവിലെ ഒമ്പതിന് ആരംഭിച്ച് സണ്ണിവേല്‍ ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍.

മക്കള്‍: ശോഭ, പ്രഭ (ഡാളസ്), ആശ (കാനഡ), ടോമി ഫിലിപ്പ് (ദോഹ). മരുമക്കള്‍: രാജന്‍ ചിറ്റേഴത്ത്, കൊച്ചുമോന്‍ വേങ്ങല്‍, ബിനു മലമറ്റം, മിനി.

20ന് വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ഗാര്‍ലന്റ് ഐപിസി ഹെബ്രോണ്‍ ചര്‍ച്ചില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

(ചലം ഒീുല എൌിലൃമഹ ഒീാല: 500 ഡട വശഴവംമ്യ 80, ട്യ്ൌിിമഹല, ഠഃ. 75182)

വിശദ വിവരങ്ങള്‍ക്ക്: 469 544 0653.

റിപ്പോര്‍ട്ട്: രാജു തരകന്‍