മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Monday, June 16, 2014 6:54 AM IST
അജ്മാന്‍: തൃശൂര്‍ സെന്റ് തോമസ് കോളജ് അലൂമ്നിയുടെ ആഭിമുഖ്യത്തില്‍ അജ്മാന്‍ മെട്രോ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രസിഡന്റ് ബാബു ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാര്‍ മേലേവീട്ടില്‍, റാഫി ജോസ്, മഹേഷ് പൌലോസ്, ബൈജു ജോസഫ്, ലിജോ ആലപ്പാട്, ബോര്‍ജിയോ ലൂവിസ്, സന്തോഷ് വര്‍ഗീസ്, സൈഫി എന്നിവര്‍ നേതൃത്വം നല്‍കി.