ഫോക്കസ് കുവൈറ്റ് 'റിവിറ്റ്' ക്ളാസ് സംഘടിപ്പിച്ചു
Monday, June 16, 2014 6:43 AM IST
കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ്, അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസൈനിഗ് രംഗത്തെ പുതിയ സോഫ്റ്റ്വെയര്‍ ആയ 'റിവിറ്റ്' (ബിം) ന്റെ ക്ളാസ് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നത്തി. പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അല്‍ മുല്ല മാര്‍ക്കറ്റിംഗ് മാനേജര്‍ (കേരള) ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടേറി അനില്‍ കെ.ബി ആശംസകള്‍ അര്‍പ്പിച്ചു. ഫോക്കസ് റിവിറ്റ് ടീം ലീഡര്‍ എസ്. രതീഷ് കുമാര്‍ സ്വാഗതവും ജോഷി കെ.ഡി നന്ദിയും പറഞ്ഞു. മോന്‍സി കെ. മാത്യു (ട്രഷറര്‍) മാത്യു സ്കറിയ, സിറാജ് ഇസ്മയില്‍, ഷിബു സാമുവല്‍, കോശി സി.ഒ, ജോജി വി. അലക്സ് നിയാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്