ആവേശം വാനോളം; പരിശീലക സംഘത്തോടൊപ്പം മലയാളി സംഘവും കളി കാണാന്‍ ബ്രസീലില്‍
Saturday, June 14, 2014 8:24 AM IST
ഡാളസ്: നോര്‍ത്ത് ടെക്സസിലെ അറിയപ്പെടുന്ന മലയാളി സോക്കര്‍ കോച്ച് മാറ്റ് ജേക്കബ്, സഞ്ജു നൈനാന്‍, ജോണ്‍സണ്‍ ദാനിയേല്‍ എന്നീ മലയാളി ട്രയിനിമാരും ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ ബ്രസീലിലിരുന്നു നേരിട്ട് കാണും. ഫുട്ബോളിന്റെ കടുത്ത ആരാധകരും അംബാസഡറുമാരുമാണ് ഇവര്‍.

യുഎസ് സോക്കര്‍ ഫെഡറേഷന്റെ പ്രതിനിധികളായി, പരിശീലക സംഘടനയായ നാഷണല്‍ സോക്കര്‍ കോച്ചസ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ മറ്റു മുപ്പതു കോച്ചുമാരുടെ ഒപ്പമാണ് മാറ്റും സംഘവും ബ്രസീലിലെത്തിയിരിക്കുന്നത് കളികാണുന്നന്നതിനോടൊപ്പം പരിശീലകര്‍ക്കുള്ള അസൈന്‍മെന്റ്സും ഇവര്‍ക്ക് പൂര്‍ത്തിയാക്കണം

നാഷണല്‍ എ ലൈസെന്‍സ് കോച്ചും ഡാളസിലുള്ള ടെക്സസ് ഗ്ളോബല്‍ സോക്കര്‍ അക്കാഡമി ഡയറക്ടറുമാണ് മാറ്റ്. മലയാളി കുട്ടികളെ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നു.

യുഎസ് ടീമിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ഇഷ്ട ടീമായ ബ്രസീലിയന്‍ മഞ്ഞപ്പട ജയിച്ചുകേറുമെന്നുതന്നെയാണ് ഇവരുടെ പക്ഷം.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍