ആവേശത്തിരയിളക്കി സ്റീഫന്‍ ദേവസി ജൂണ്‍ 14-ന് ഡാളസില്‍
Friday, June 13, 2014 8:06 AM IST
ഡാളസ്: സ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന ഈവര്‍ഷത്തെ ഏറ്റവും മികച്ച ഷോ ആ. സ്നേഹസംഗീതം ഡാളസ് മലയാളികളുടെ മുമ്പില്‍ ജൂണ്‍ 14 ന് (ശനി) എത്തുന്നു. കോപ്പല്‍ലുള്ള സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇതുവരെ അവതരിപ്പിച്ച എല്ലാ വേദികളും സോള്‍ഡ് ഔട്ട് അയ ഏക ഷോ അണ് 'റിയ ട്രവേല്സ് സ്നേഹ സംഗീതം' ഷോ.

അമേരിക്കന്‍ മലയാളികള്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ പ്രത്യേകമായ സംഗീത വിരുന്നാണ് സ്നേഹ സംഗീതം. ഗായകര്‍ക്കു പുറമേ സോളിഡ് ഫ്യൂഷന്‍ ഒറ്റയടിക്ക് തന്നെ പത്തു മിനിറ്റിലധികം മനോഹരമായി സംഗീത സാഗരം തീര്‍ക്കുന്നുണ്ട്. ആവേശഭരിതരായ ആസ്വാദകരുടെ ആവശ്യപ്രകാരം ഫ്യൂഷന്‍ സംഗീതം നിരവധി തവണ ആവര്‍ത്തിച്ച സ്റ്റീഫന്‍ ദേവസിയും കൂട്ടരും ശ്രോതാക്കള്‍ക്ക് സംഗീത വിസ്മയത്തിന്റെ മാന്ത്രിക തലങ്ങള്‍ തീര്‍ത്തു കൊടുത്തു. ഇതുവരെ കേട്ടിരുന്നത് ക്രൈസ്തവ ഭക്തി ഗാനത്തിന്റെ മെലഡിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്നേഹ സംഗീതം കാലഘട്ടത്തിനനുസരിച്ച് ഭക്തിയെയും വൈകാരികതയേയും സംഗീതത്തിന്റെ നവ്യാനുഭൂതിയില്‍ അലിയിപ്പിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ 214 288 4762, വില്‍സണ്‍ 972 841 8924.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം