കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിക്കുന്നു
Friday, June 13, 2014 8:05 AM IST
ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ജൂണ്‍ 14-ന് (ശനി) ഹെല്‍ത്ത് ഫെയര്‍ സംഘടിപ്പിക്കുന്നു. മലയാളികളുടെ ആരോഗ്യപരിപാലന രംഗത്ത് വര്‍ധിച്ചുവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തെ പ്രപ്തരാക്കുക എന്നതാണ് ഫെല്‍ത്ത് ഫെയര്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കെസിഎഎന്‍എ പ്രവര്‍ത്തകര്‍ അറിയിച്ചു.

രാവിലെ ഒമ്പതു മുതല്‍ 11 വരെയായിരിക്കും ഹെല്‍ത്ത് ഫെയര്‍. അതിനുശേഷം 11 മുതല്‍ 12 വരെ അത്യാഹിത ഘട്ടങ്ങളില്‍ ഉപകരിക്കാവുന്ന സിപിആര്‍ ക്ളാസുകള്‍ നടത്തും. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ പൂര്‍ണ പിന്തുണയോടെ ആണ് ഇവ നടത്തുന്നതെന്ന് കെസിഎഎന്‍എ പ്രസിഡന്റ് ഏബ്രഹാം പുതുശേരില്‍, സെക്രട്ടറി ഷെറിന്‍ ഏബ്രഹാം എന്നിവര്‍ സംയുക്തമായി അറിയിച്ചു. തുടര്‍ന്ന് രണ്ടു മുതല്‍ ആറു വരെ ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബുമായി ചേര്‍ന്ന് ബ്ളഡ് ഡ്രൈവും നടത്തും. ഈ സേവനങ്ങള്‍ എല്ലാം തികച്ചും സൌജന്യമാണെന്നും അവ നമ്മുടെ സമൂഹം തീര്‍ച്ചയായും പ്രയോജനപ്പെടുത്തണമെന്നും കെസിഎഎന്‍എ ട്രഷറര്‍ വര്‍ഗീസ് ചുങ്കത്തില്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം പുതുശേരില്‍ (516 209 8490), വര്‍ഗീസ് ചുങ്കത്തില്‍ (516 519 9946), ഷെറിന്‍ ഏബ്രഹാം (516 312 5849). കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്ന ഫെയ്സ് ബുക്ക് പേജിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം