അമേരിക്കയില്‍ കത്തോലിക്കാ വൈദീകന്‍ വെടിയേറ്റു മരിച്ചു
Friday, June 13, 2014 2:49 AM IST
ഫീനിക്സ്: അമേരിക്കയിലെ ഫീനിക്സില്‍ യുവ കത്തോലിക്കാ വൈദീകന്‍ വെടിയേറ്റു മരിച്ചു. ഫാ. കെന്നത് വാക്കര്‍ (28) ആണ് വെടിയേറ്റ് മരിച്ചത്. സ്റ്റേറ്റ് ക്യാപ്പിറ്റലിനടുത്തുള്ള കത്തോലിക്ക ദേവാലയത്തില്‍ വച്ചാണ് ആക്രമണം നടന്നത്. ഫാ. ജൊസഫ് ടെറ(56) എന്ന വൈദീകനെ വെടിയേറ്റു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ 16 വേ അവന്യു മണ്‍ഡ്രോയ് സ്ട്രീറ്റിലെ ദ മദര്‍ ഓഫ് മേഴ്സി മിഷന്‍ ചര്‍ച്ചലാണ് സംഭവം. കവര്‍ച്ചാ ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായതെന്നു കരുതുന്നു. രാത്രി 9 മണിക്ക് കവര്‍ച്ച നടക്കുന്നതായി പള്ളിയില്‍ നിന്നു ഫോണ്‍കാള്‍ വന്നതായി പോലീസ് അധികാരികള്‍ സ്ഥിരീകരിച്ചു. ഫാ. ജൊസഫ് ടെറയാണ് ആണ് '911'ല്‍ വിളിച്ച് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും വൈദീകര്‍ ഇരുവരും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. അക്രമികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന കാര്‍ പോലീസ് കണ്െടത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം