ഇലക്ട ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മെഗാക്ളിയറന്‍സ് സെയിലും ജൂണ്‍ 13, 14 തീയതികളില്‍
Thursday, June 12, 2014 9:00 AM IST
ജിദ്ദ: ഇലക്ട്രോണിക് ഉപകരണ രംഗത്തെ അതികായരായ ഇലക്ടയുടെയും അരിസ്റ്റോയുടെ കുക്ക് വെയര്‍ ഉത്പന്നങ്ങളുടെയും വൈവിധ്യമാര്‍ന്ന ശ്രേണിയുടെ പ്രദര്‍ശനവും മെഗാക്ളിയറന്‍സ് സെയിലും നടത്തുന്നു.

ജൂണ്‍ 13, 14 (വെള്ളി, ശനി) തീയതികളില്‍ ജിദ്ദ ഷറഫിയയില്‍ ബദര്‍ തമാം പോളിക്ളിനിക്ക് പിന്‍വശത്തുള്ള ന്യൂഷറഫിയ ഹോട്ടലിലാണ് പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിരിക്കുന്നത്.

ഘഋഉ, ഘഇഉ, ടാബുകള്‍, മൈക്രോ വേവ് ഒവനുകള്‍, ഫാനുകള്‍, ജ്യൂസര്‍, അയണ്‍ബോക്സ്, ടോര്‍ച്ച് തുടങ്ങി ഇലക്ടയുടെ ഇലക്ട്രിക് ഉപകരണശ്രേണിയും ഇലക്ടയുടെ തന്നെ മറ്റൊരു ബ്രാന്‍ഡ്ആയ അരിസ്റ്റോയുടെ ഫ്രൈ പാനുകള്‍, ഫ്ളാസ്കുകള്‍, ഡിന്നര്‍ സെറ്റുകള്‍, കിച്ചന്‍ വെയേഴ്സ് തുടങ്ങി വിവിധതരം കുക്ക് വെയര്‍ ഉത്പന്നങ്ങളും അമ്പത് ശതമാനം വരെ ഡിസ്കൌണ്ടില്‍ ലഭ്യമാവും. നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഇലക്ട ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വെള്ളി ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രാത്രി 11 വരെയും ശനി രാവിലെ 10 മുതല്‍ രാത്രി പതിനൊന്നു വരെയും വില്‍പന ഉണ്ടാകും. മികച്ച ഗുണനിലവാരവും വില്പനാനന്തര സേവനവും ഒത്തിണങ്ങുന്ന ഇലക്ട ഗള്‍ഫ് വിപണിയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍