ഫോമ കണ്‍വന്‍ഷനില്‍ അഭൂതപൂര്‍വമായ തിരക്ക്
Thursday, June 12, 2014 8:57 AM IST
ഫിലാഡല്‍ഫിയ: ഫോമ കണ്‍വന്‍ഷനില്‍ കഴിഞ്ഞ നാല് ആഴ്ചകളായി റിക്കാര്‍ഡ് രജിസ്ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം അറുപതില്‍പരം രജിസ്ട്രേഷനുകള്‍! ഒരുപക്ഷെ വടക്കേ അമേരിക്കയില്‍ നടന്നിട്ടുള്ള മലയാളി കണ്‍വന്‍ഷനുകളില്‍ ഒരു പക്ഷെ ഏറ്റവും വലിയ കണ്‍വന്‍ഷനായി ഫോമ മാറുകയാണ്. സാംസ്കാരിക, ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ്, എംഎല്‍എമാരായ തോമസ് ചാണ്ടി, സണ്ണി ജോസഫ്, കലാ-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ അതികായന്മാരായ പ്രേമചന്ദ്രന്‍ എംപി, അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, പി. വിജയന്‍ ഐപിഎസ്, നടി മംമ്താ മോഹന്‍ദാസ്, ഗായകന്‍ വിജയ് യേശുദാസ്, സുജാതാ മോഹന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഫോമ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

ജൂണ്‍ 26-ന് (വ്യാഴം) വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ പ്രൊഫഷണല്‍ ഗ്രൂപ്പുകളുടെ കലാപരിപാടികളാണ്. ജൂണ്‍ 27-ന് (വെള്ളി) ഫോമ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ്, സാഹിത്യ സമ്മേളനം, ചിരിയരങ്ങ്, ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകളാണ് അരങ്ങേറുക. വൈകിട്ട് ഏഴിന് സ്റീഫന്‍ ദേവസി നയിക്കുന്ന ഗാനമേളയും നടക്കും.

28-ന് (ശനി) ജനറല്‍ കൌണ്‍സിലും ഇലക്ഷനും തുടര്‍ന്ന് മീഡിയാ സെമിനാര്‍, യംഗ് പ്രൊഫഷണല്‍ സമ്മിറ്റ്, മിസ് ഫോമ, ബിസിനസ് സെമിനാര്‍ തുടങ്ങിയവയും വിജയ് യേശുദാസ്, സുജാത മോഹന്‍, രാജു തുടങ്ങിയവരുടെ ഗാനമേളയാണ്. ഫോമ ബാങ്ക്വറ്റ്, അവാര്‍ഡ് നൈറ്റ്, ഫോമാ നാഷണല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് എന്നിവയും ശനിയാഴ്ച തന്നെ നടക്കും.

ഞായറാഴ്ച ലോഞ്ചിംഗ് സെറിമണിയോടെ ഫോമ കണ്‍വന്‍ഷന് തിരശീല വീഴും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ളീാമമ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം