ഫോമ കണ്‍വന്‍ഷന്‍: വിശദീകരണ യോഗം കേരള സെന്ററില്‍ ജൂണ്‍ 15ന്
Thursday, June 12, 2014 8:57 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മലയാളി സമൂഹത്തിനു ശക്തമായ നേതൃത്വം നല്‍കുന്ന ഫോമായുടെ അന്താരാഷ്ട്രീയ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനു വേണ്ടി ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള കേരള സെന്റെറില്‍ ഫോമയുടെ സാരഥ്യത്തിലേക്ക് (ജനറല്‍ സെക്രട്ടറി) നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രമുഖ സാമൂഹ്യ പ്രവര്ത്തകനായ തോമസ് ടി. ഉമ്മന്റെ നേതൃത്വത്തില്‍ വിശദീകരണ യോഗം നടത്തുന്നു. സമ്മേളനത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ അംഗ സംഘടനാ നേതൃത്വവും ഡെലിഗേറ്റ്സ്സും സംബന്ധിക്കും.

ഫോമയെ , മലയാളി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു മഹാ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതിനും നൂതനമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും അവ നടപ്പാക്കുന്നതിനു വേണ്ട സഹകരണം ഉറപ്പാക്കുന്നതിനും വേണ്ടി ചേരുന്ന ഈ യോഗത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി , കണക്ടിക്കറ്റ്, ഡെലവെയര്‍, പെന്‍സ്സില്‍വേനിയ എന്നിവിടങ്ങളിലെ അംഗ സംഘടനാ ഭാരവാഹികള്‍, ഡെലിഗേറ്റ്സ് തുടങ്ങിയവ നേതാക്കള്‍ സംബന്ധിക്കുന്നതാണ്. പരസ്പരമുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഒരുമയോടെ പ്രവര്‍ത്തിക്കുന്ന ഒരു ശക്തമായ ദേശീയ നേതൃത്വം ഉണ്ടാവണം. പ്രവര്‍ത്തിക്കുവാന്‍ താന്‍ ഉണ്ടാവുമെന്നു തോമസ് ടി. ഉമ്മന്‍ പ്രസ്താവിച്ചു.

അംഗ സംഘടനാ ഭാരവാഹികള്‍ ഇതൊരറിയിപ്പായി സ്വീകരിച്ച് ീളീാമമ@ഴാമശഹ.രീാ എന്ന ഇമെയില്‍ അഡ്രസില്‍, പങ്കെടുക്കുന്ന വിവരം എത്രയും വേഗം അറിയിക്കുക.

അററൃല: ഗലൃമഹമ ഇലിലൃേ, 1824 എഅകഞഎഅത ടഠഞഋഋഠ, ഋഘങഛചഠ, ചഋണ ഥഛഞഗ 11003

കൂടുതല്‍ വിവരങ്ങള്‍ക്ക്: തമ്പി തലപ്പിള്ളില്‍: 5163261072, ജയചന്ദ്രന്‍ രാമകൃഷ്ണന്‍: 6314550323, റജി മര്‍ക്കോസ് : 6315672665, സുരേഷ് മുണ്ടക്കല്‍ : 845 2261519, റോയി ചെങ്ങന്നൂര്‍: 8455212847 , തോമസ് എം. ജോര്‍ജ്: 6314621648, ജേക്കബ് കോശി: 8456611424, വര്‍ക്ഷീസ് ചുങ്കത്തില്‍: 7183430689, എബ്രഹാം പുതുശേരി 5162098490, സണ്ണി കല്ലൂപ്പാറ : 845 596 0935, എം. എ .മാത്യൂ : 8453652875.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം