കോട്ടയം അസോസിയേഷന്‍ പിക്നിക് ജൂണ്‍ 14 ന്
Wednesday, June 11, 2014 8:08 AM IST
ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയും മറ്റു സാമൂഹിക, സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ 14-ാമത് വാര്‍ഷിക പിക്നിക് ജൂണ്‍ 14ന് (ശനി) രാവിലെ 10 മുതല്‍ (ഇീൃല ഇൃലലസ ജമൃസ, 901, ഋയൃശറഴല ഠീിംജശസല, ഘമിഴവീൃില, ജഅ, 19047) നടക്കും.

അംഗങ്ങളുടെ ഇടയിലെ കായികവും മാനസികവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തിവരാറുള്ള പിക്നിക്കിലേക്ക് കോട്ടയവും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നിവാസികളേയും സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്തു.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും താങ്ങും തണലും നല്‍കി പോരുന്ന വ്യക്തികളോടും പ്രസ്ഥാനങ്ങളോടും ഉള്ള നന്ദിയും കടപ്പാടും സാജന്‍ വര്‍ഗീസ് (പ്രസിഡന്റ്) അറിയിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക വിനോദങ്ങള്‍ ഐപ്പ് മാത്യു (പിക്നിക് കോഓര്‍ഡിനേറ്റര്‍) നേതൃത്വത്തില്‍ നടത്തിവരുന്നു. ജോസഫ് മാണി (വൈസ് പ്രസിഡന്റ്), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍), ബെന്നി കൊട്ടാരത്തില്‍ (ജന. സെക്രട്ടറി), ജെയിംസ് ആന്ത്രയോസ് (സെക്രട്ടറി), ജോബി ജോര്‍ജ്, കുര്യന്‍ രാജന്‍, സാബു ജേക്കബ് (ചാരിറ്റി), ജോഷി കുര്യാക്കോസ് (കള്‍ച്ചറല്‍), ഏബ്രഹാം ജോസഫ്, കുര്യാക്കോസ് ഏബ്രഹാം, റോണി വര്‍ഗീസ്, മാത്യു ജോഷ്വാ, ജയ്ക്കബ് തോമസ്, രാജു കുരുവിള, സാബു പാമ്പാടി, സെറിന്‍ കുരുവിള, വര്‍ക്കി പൈലോ, ലോറന്‍സ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിക്നിക്കിന്റെ വന്‍ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.സീമ്യേേമാമീരശമശീിേ.ീൃഴ