ഫോക്കസ് മക്ക സംഘടിപ്പിച്ച വൃക്കരോഗ നിര്‍ണയ ക്യാമ്പ് ശ്രദ്ധേയമായി
Wednesday, June 11, 2014 8:05 AM IST
മക്ക: ഫോക്കസ് മക്ക ചാപ്റ്റര്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൌജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും വ്യവസ്ഥാപിതമായ നടത്തിപ്പു കൊണ്ടും ശ്രദ്ധേയമായി.

കിഡ്നി സംബന്ധമായ രോഗങ്ങള്‍ ആരംഭ ദശയില്‍ കണ്െടത്തി ചികിത്സാ പ്രതിവിധിയും ബോധവത്കരണവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് ഇന്റര്‍നാഷണല്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വന്ന പദ്ധതിയാണ് കീ (ഗഋഋ) അഥവ കിഡ്നി ഏര്‍ളി ഇവാലുവേഷന്‍. ഈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിലാക്കുന്ന ഒമ്പതാമത്തെ ക്യാമ്പാണ് മക്കയില്‍ സംഘടിപ്പിക്കപ്പെട്ടത്.

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പിആര്‍ഒ അയൂബ് മുസ്ലിയാരകത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അല്‍ അബീറും ഫോക്കസും സംയുക്തമായി ചെയ്തുകൊണ്ടിരിക്കുന്നതരത്തിലുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ പ്രവാസികള്‍ ഉപയോഗപ്പെടുത്തുവാന്‍ പരമാവധി ശ്രദ്ധിക്കണമെന്നദ്ദേഹം പറഞ്ഞു. ഫോക്കസ് നടത്തുന്ന ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകണമെന്നും അതിന് അബീര്‍ ഗ്രൂപ്പിന്റെ സര്‍വ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഡോ. അബ്ദുള്‍ നാസര്‍ (അല്‍ അബീര്‍ മക്ക) ബോധവത്കരണ ക്ളാസിന് നേതൃത്വം നല്‍കി.

നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ വൃക്കകള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും വൃക്കകളുടെ കൃത്യമായ പരിചരണകുറവ് പല അപകടങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറു മാസത്തിലധികം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയോ, അത് പരിഹരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ക്രോണിക്ക് കിഡ്നി ഡിസീസ് (ഇഗഉ) എന്നു പറയുന്നത്. ഇത്തരത്തിലുള്ള അവസ്ഥ ആരംഭ ഘട്ടത്തില്‍ കണ്െടത്തിയാല്‍ ചികിത്സകൊണ്ട് പരിഹരിക്കാവുന്നതാണ്. രോഗം കണ്െടത്താന്‍ വൈകുമ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായി പരാജയപ്പെടുകയും വൃക്ക മാറ്റിവയ്ക്കല്‍, ഡയാലിസിസ് തുടങ്ങിയ ഘഭങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യുമെ3330; അദ്ദേഹം പറഞ്ഞു.

രോഗം പിടിപെഭാ. ഉയര്‍ ചികി.സ ചെലവ് പ്രതീക്ഷിക്കാവു ഇത്തരത്തിലുള്ള രോഗങ്ങള്‍ കാരണം ജീവിതം നഷ്ട്ടപ്പെടുവര്‍ സമൂഹത്തില്‍ അനവധിയാണ്. രോഗം കണ്െടത്താന്‍ വൈകുമ്പോള്‍ ഒരാളും മരണത്തിന് കീഴടങ്ങുകയാണ് എന്ന മഹത്തായ സന്ദേശമാണ് ക്യാമ്പിലൂടെ ഫോക്കസ് ലക്ഷ്യമിടുന്നതെന്ന് ബഷീര്‍ പുത്തനത്താണി (ഫോക്കസ് മക്ക സിഒഒ) സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സമാനമായ 130ല്‍ പരം ക്യാമ്പുകള്‍ കേരളത്തിലുടനീളം ഹെല്‍പ്പിംഗ് ഹാന്റ്സ് ചാരിറ്റബിള്‍ ട്രസ്റിനു കീഴില്‍ ഇതിനകം സംഘടിപ്പിച്ചതായി ഫോക്കസ് മക്ക സിഇഒ മുഹമ്മദ് ഹുസൈന്‍ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അല്‍ അബീര്‍ മക്ക ഇന്‍ചാര്‍ജ് ബഷീര്‍, കെ.എച്ച്. ഷിജു പന്തളം, ജരീര്‍ വേങ്ങര, ബഷീര്‍ മാമങ്കര എന്നിവര്‍ സംസാരിച്ചു. ഷബീന്‍ ഫവാസ്, പ്രിന്‍സാദ്, ഇജാസ് കൊച്ചി, ഷകീല്‍ ബാബു, സലീം, ഷംനാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍