ന്യൂജേഴ്സിയില്‍ ഫൊക്കാന സൌഹൃദ സമ്പര്‍ക്കം ജൂണ്‍ 13ന്
Wednesday, June 11, 2014 8:00 AM IST
ന്യൂജേഴ്സി: ഊഷ്മളമായ സൌഹൃദയത്തിന്റെ സന്ദേശവുമായി ന്യൂജേഴ്സിയിലേയും ഫിലാഡല്‍ഫിയിലേയും പ്രവര്‍ത്തകര്‍ ജൂണ്‍ 12ന് (വ്യാഴം) വൈകുന്നേരം 7.30ന് വെര്‍ഗന്‍ഫീല്‍ഡിലെ അപ്ന ബസാറില്‍ ഒത്തുകൂടുന്നു.

ഫൊക്കാനയുടെ പ്രാദേശിക നേതൃത്വത്തെ ശക്തിപെടുത്തുവാനും കൂടുതല്‍ പ്രവര്‍ത്തകരെ ആകര്‍ഷിക്കുവാനുമാണ് സൌഹൃദ സമ്പര്‍ക്ക യോഗങ്ങള്‍ ലക്ഷ്യമിടുന്നത്.

ഏതൊരു സംഘടനക്ക് വളര്‍ച്ചക്കാവശ്യമാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള നിരന്തര സമ്പര്‍ക്കം.

മൂന്നു പതിറ്റാണ്ടായി ഫൊക്കാനയുടെ നിരവധി കണ്‍വന്‍ഷനുകളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഒരു നേതൃനിരതന്നെ പഴയ തലമുറക്കാരായുണ്ട്. അവരെ ആദരിക്കുവാനും അനുഭവങ്ങള്‍ പങ്കിടുവാനും ഈ വേദി ഉപകരിക്കുമെന്നു വിശ്വസിക്കുന്നു.

ഫൊക്കാനയുടെ പതിനാറാമത് ദേശീയ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ ജൂലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ അരങ്ങേറുകയാണ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിയും വിവിധ ഉപസമിതികളും. കണ്‍വന്‍ഷന്‍ അവിസ്മരണീയമായ ഒരനുഭവമാക്കുവാന്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു.

മേയ് 30ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ആദ്യത്തെ സൌഹൃദ സമ്പര്‍ക്ക യോഗത്തിന്റെ തുടര്‍ച്ചയാണ് ഈ കൂട്ടായ്മ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എസ് ചാക്കോ 201 887 0750, സുധ കര്‍ത്താ 267 575 7333, അലക്സ് തോമസ് 215 850 5268, ജോര്‍ജ് ഓലിക്കന്‍ 215 673 4365, തമ്പി ചാക്കോ 610 328 2950.