'ക്ളാസ്മേറ്റ്സ് 2014' ശ്രദ്ധേയമായി
Tuesday, June 10, 2014 8:05 AM IST
റിയാദ്: ജീവകാരുണ്യരംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന റിയാദിലെ മമ്പാട് എംഇഎസ് കോളജ് പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച കുടുംബസംഗമം 'ക്ളാസ്മേറ്റ്സ് 2014' വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. ബത്ഹയിലെ റമദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ക്ളിക്കോണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. പാരഗണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ മുസ്ളിാരകത്ത് മുഖ്യാതിഥിയായിരുന്നു.

എംഇഎസ് മമ്പാട് കോളജ് മുന്‍ അധ്യാപകന്‍ മുഹമ്മദ് മാസ്റര്‍, അക്കൌണ്ട് ഓഫീസര്‍ ഇല്ലിക്കല്‍ കുഞ്ഞഹമ്മദ് കുട്ടി എന്നിവരെയും പഠന രംഗത്തും പാഠ്യേതര രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച റിയാദിലെ ഗായികമാരായ ഹിബ അബ്ദുസലാം, ഹിബ ബഷീര്‍, ഗായകന്‍ ഹിലാല്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന വിജ്ഞാന വിനോദ പരിപാടികള്‍ അരങ്ങേറി. പ്രവാസി കുടുംബബന്ധങ്ങളിലെ ശൈഥില്യങ്ങളെക്കുറിച്ചുള്ള മുഖാമുഖവും നടന്നു. ഷാജഹാന്‍ എടക്കരയുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. അജ്മല്‍ പി.വി, സബീന ഫുഡ് ഡയറക്ടര്‍ യഹ്യ, മാധ്യമ പ്രതിനിധി മുഹമ്മദ് റബീഅ്, ഫാറൂഖ് പെരുമുണ്ട, ഇ.പി. സഹീര്‍, അബ്ദുള്‍ അസീസ് കോഴിക്കോട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

അമീര്‍ പട്ടണത്ത്, ഫൈസല്‍ മമ്പാട്, ഹസന്‍, സലിം മമ്പാട്, ഹസൈന്‍ വണ്ടൂര്‍, അസീസ് എടക്കര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉബൈദ് എടവണ്ണ പരിപാടിയുടെ അവതാരകനായിരുന്നു.റഫീഖ് പുത്തനത്ത് സ്വാഗതവും ആന്റണി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍